ട്രംപിന്റെ തീരുവ ഭീഷണി: 'കോടതിവിധിക്ക് മുന്‍പേ മോദി കീഴടങ്ങിയതെന്തിന്? എപ്സ്റ്റീന്‍ വിവരങ്ങളാണോ കാരണമെന്ന് ഖാര്‍ഗെ
തീരുവ ഭീഷണിയില്‍ മോദി കീഴടങ്ങാനുള്ള യഥാര്‍ത്ഥ കാരണം എപ്സ്റ്റീന്‍ ഫയലിലെ വിവരങ്ങളാണോ എന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ ചോദിച്ചു.
കോടതി ഉത്തരവിനായി കാത്തിരിക്കാതെയാണ് ട്രംപിന് മുന്നില്‍ മോദി കീഴങ്ങിയതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആരോപിച്ചു.
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ പകര ചുങ്കം നിയമ വിരുദ്ധമാണെന്ന യുഎസ് സുപ്രീം കോടതി വിധിയെ ആയുധമാക്കി കോണ്‍?ഗ്രസ്. ട്രംപിന്റെ തീരുവ ഭീഷണിക്ക് മുന്നില്‍ ഇത്ര വേഗത്തില്‍ നരേന്ദ്ര മോദി കീഴടങ്ങിയത് എന്തിനാണെന്നാണ് കോണ്‍ഗ്രസിന്റെ ചോദ്യം.
കോടതി ഉത്തരവിനായി കാത്തിരിക്കാതെയാണ് ട്രംപിന് മുന്നില്‍ മോദി കീഴങ്ങിയതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആരോപിച്ചു. ഇന്ത്യക്ക് തീരുവ ഉണ്ടെന്നും അമേരിക്കയ്ക്ക് തീരുവ ഇല്ലെന്നും ട്രംപ് പറഞ്ഞതില്‍ വിശദീകരണം നല്‍കണമെന്നും കോണ്‍ഗ്രസ് പറഞ്ഞു. അതേസമയം തീരുവ ഭീഷണിയില്‍ മോദി കീഴടങ്ങാനുള്ള യഥാര്‍ത്ഥ കാരണം എപ്സ്റ്റീന്‍ ഫയലിലെ വിവരങ്ങളാണോ എന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ ചോദിച്ചു.
യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ പകര ചുങ്കം നിയമ വിരുദ്ധമാണെന്ന് യുഎസ് സുപ്രീം കോടതി പ്രസ്താവിച്ചിരുന്നു . ചുങ്കം ചുമത്താന്‍ ട്രംപിന് അധികാരമില്ലെന്നും അതിനുള്ള അടിയന്തര സാമ്പത്തിക സാഹചര്യം ഇപ്പോഴില്ലെന്നും കോടതി ചൂണ്ടികാണിച്ചിരുന്നു. ട്രംപ് അധികാരപരിധി ലംഘിച്ചെന്ന് ആരോപിച്ച കോടതി പ്രതികാര നടപടിയുടെ ഭാഗമായി വിവിധ രാജ്യങ്ങള്‍ക്കുമേല്‍ ട്രംപ് ചുമത്തിയ താരിഫുകളും റദ്ദാക്കിക്കൊണ്ട് ഉത്തരവ് ഇറക്കിയിരുന്നു. ട്രംപിന്റെ നടപടിക്കെതിരെ നികുതി വര്‍ധനവ് ബാധിച്ച പ്രമുഖ കമ്പനികളും ഡെമോക്രാറ്റിക് പാര്‍ട്ടി ഭരിക്കുന്ന 12 സംസ്ഥാനങ്ങളും നല്‍കിയ ഹര്‍ജിയിലായിരുന്നു യുഎസ് സുപ്രീം കോടതിയുടെ സുപ്രധാന വിധി വന്നത്.
എന്നാല്‍ കോടതി ഉത്തരവിനെ വില വെക്കാതെയാണ് ട്രംപ് തീരുവ നടപടികളുമായി മുന്നോട്ടുപോകുന്നത്. ഇറക്കുമതിക്ക് വിദേശരാജ്യങ്ങള്‍ക്ക് 10 ശതമാനം കൂടി കൂടുതല്‍ ആഗോള തീരുവ ഏര്‍പ്പെടുത്തുന്നതിനുള്ള ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചു. 150 ദിവസത്തേക്കാണ് തീരുവ പ്രഖ്യാപിച്ചത്. അതേസമയം ഇന്ത്യക്ക് മേലുള്ള തീരുവ 18 ശതമാനമായി തുടരും.