ബിഎസ്എഫ് ജവാന്മാരുമായി പോയ ട്രക്ക് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു; 32 ജവാന്മാര്‍ക്ക് പരിക്കേറ്റു
ബിഎസ്എഫ് ജവാന്മാരുമായി പോയ ട്രക്ക് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു; 32 ജവാന്മാര്‍ക്ക് പരിക്കേറ്റു
ദാങ്തോല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ബാല്‍ഗിരി ഏരിയയിലാണ് അപകടമുണ്ടായത്.
ജവാന്മാര്‍ സഞ്ചരിച്ചിരുന്ന ട്രക്ക് നിയന്ത്രണം വിട്ട് റോഡരികിലെ കുഴിയിലേക്ക് മറിയുകയായിരുന്നു.
അസമിലെ ബോംഗൈഗാവ് ജില്ലയിലുണ്ടായ വാഹനാപകടത്തില്‍ അതിര്‍ത്തി രക്ഷാ സേനയിലെ 32 ജവാന്മാര്‍ക്ക് പരിക്കേറ്റു. ജവാന്മാര്‍ സഞ്ചരിച്ചിരുന്ന ട്രക്ക് നിയന്ത്രണം വിട്ട് റോഡരികിലെ കുഴിയിലേക്ക് മറിയുകയായിരുന്നു. വ്യാഴാഴ്ച വൈകുന്നേരം നാഷണല്‍ ഹൈവേ 31C-ല്‍, ദാങ്തോല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ബാല്‍ഗിരി ഏരിയയിലാണ് അപകടമുണ്ടായത്.
ബി.എസ്.എഫ് ജവാന്മാരുമായി പോവുകയായിരുന്ന വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അപകടവിവരം അറിഞ്ഞ ഉടന്‍ തന്നെ പോലീസും നാട്ടുകാരും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. പരിക്കേറ്റ എല്ലാ ജവാന്മാരെയും ഉടന്‍ തന്നെ ബോംഗൈഗാവ് സിവില്‍ ആശുപത്രിയിലേക്ക് മാറ്റി. ഇവര്‍ക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ട്രക്ക് ഡ്രൈവര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് പൊലീസും സൈന്യവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.