തൃണമൂല്‍ കോണ്‍ഗ്രസിന് തിരിച്ചടി ; 440 കോടിയുടെ പാര്‍ട്ടി ബാങ്ക് അക്കൗണ്ട് ഇഡി മരവിപ്പിച്ചു
വകമാറ്റിയ തുകയില്‍ നിന്ന് 112 കോടി രൂപ ഉപയോഗിച്ച് ഒരു 'എംബ്രായര്‍ ലെഗസി 600' ബിസിനസ് ജെറ്റും 'അഗസ്റ്റ 109 ഗ്രാന്‍ഡ്‌ന്യൂ' ഹെലികോപ്റ്ററും വാങ്ങിയതായി അന്വേഷണസംഘം വ്യക്തമാക്കുന്നു.
എല്ലാ ഇടപാടുകളും സുതാര്യമായാണ് പാര്‍ട്ടി നടത്തിയതെന്നും ടിഎംസി ജന സെക്രട്ടറി അഭിഷേക് ബാനര്‍ജി പറഞ്ഞു.
തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ബാങ്ക് അക്കൗണ്ട് ഇഡി മരവിപ്പിച്ചു. ചാര്‍ട്ടഡ് വിമാനങ്ങള്‍ വാടകയ്‌ക്കെടുത്തതുമായി ബന്ധപ്പെട്ട് ഇഡി നടത്തുന്ന അന്വേഷണത്തിന്റെ ഭാ?ഗമായാണ് അക്കൗണ്ട് മരവിപ്പിച്ചത്. 440 കോടി രൂപയാണ് അക്കൗണ്ടിലുള്ളത്. നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും, എല്ലാ ഇടപാടുകളും സുതാര്യമായാണ് പാര്‍ട്ടി നടത്തിയതെന്നും ടിഎംസി ജന സെക്രട്ടറി അഭിഷേക് ബാനര്‍ജി പറഞ്ഞു.
തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരിലുള്ള മൂന്ന് എച്ച്ഡിഎഫ്‌സി ബാങ്ക് അക്കൗണ്ടുകളിലെ നിക്ഷേപമാണ് ഇഡി മരവിപ്പിച്ചത്. 2023 ഏപ്രിലിനും 2026 ജൂണിനും ഇടയില്‍ പാര്‍ട്ടിയുടെ അക്കൗണ്ടുകളില്‍ നിന്ന് ഏകദേശം 160 കോടി രൂപ 'കെയര്‍വെല്‍ ഏവിയേഷന്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്'എന്ന കമ്പനിയിലേക്കും അതിന്റെ അനുബന്ധ സ്ഥാപനങ്ങളിലേക്കും മാറ്റിയതായി ഇഡി കണ്ടെത്തി. വകമാറ്റിയ തുകയില്‍ നിന്ന് 112 കോടി രൂപ ഉപയോഗിച്ച് ഒരു 'എംബ്രായര്‍ ലെഗസി 600' ബിസിനസ് ജെറ്റും 'അഗസ്റ്റ 109 ഗ്രാന്‍ഡ്‌ന്യൂ' ഹെലികോപ്റ്ററും വാങ്ങിയതായി അന്വേഷണസംഘം വ്യക്തമാക്കുന്നു.
എന്നാല്‍ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വ്യക്തമാക്കി. പാര്‍ട്ടിയുടെ എല്ലാ ബാങ്ക് നിക്ഷേപങ്ങളും സുതാര്യമാണെന്നും, ലഭിച്ച സംഭാവനകളുടെ വിവരങ്ങള്‍ കൃത്യമായി ഇലക്ഷന്‍ കമ്മീഷനും ആദായനികുതി വകുപ്പിനും സമര്‍പ്പിച്ചിട്ടുണ്ടെന്നും ടിഎംസി നേതൃത്വം അറിയിച്ചു.