തൃണമൂല്‍ കോണ്‍ഗ്രസ് എംപി മെഹുവ മൊയ്ത്രയ്ക്ക് നേരെ മുട്ടയേറ്

ഒരു സ്വാതന്ത്ര്യ സമര സേനാനി വെടിയുണ്ടകള്‍ നേരിട്ടതുപോലെയാണ് താന്‍ പ്രതിഷേധക്കാരെ നേരിട്ടതെന്ന് അവര്‍ സമൂഹമാധ്യമമായ ഫേസ്ബുക്കില്‍ കുറിച്ചു.

 

ബിജെപി പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് മഹുവ ആരോപിച്ചു.

 തൃണമൂല്‍ കോണ്‍ഗ്രസ് എംപി മെഹുവ മൊയ്ത്രയ്ക്ക് നേരെ മുട്ടയേറ്. സ്വന്തം മണ്ഡലമായ നദിയയില്‍ ടിഎംസി യോഗത്തിനെത്തിയപ്പോഴാണ് വാഹനത്തിന് നേരെ മുട്ടയേറുണ്ടായത്.

ബിജെപി പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് മഹുവ ആരോപിച്ചു. പ്രതിഷേധക്കാര്‍ 'ഗോ ബാക്ക്' മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുകയും കരിങ്കൊടി കാണിക്കുകയും ചെയ്തു. കൃഷ്ണനഗര്‍ മണ്ഡലത്തില്‍ ഒരു യോഗത്തില്‍ പങ്കെടുക്കാന്‍ പോയപ്പോഴായിരുന്നു മെഹുവയ്ക്ക് നേരെ ആക്രമണമുണ്ടായത്.

ഒരു സ്വാതന്ത്ര്യ സമര സേനാനി വെടിയുണ്ടകള്‍ നേരിട്ടതുപോലെയാണ് താന്‍ പ്രതിഷേധക്കാരെ നേരിട്ടതെന്ന് അവര്‍ സമൂഹമാധ്യമമായ ഫേസ്ബുക്കില്‍ കുറിച്ചു. യോഗത്തില്‍ പങ്കെടുക്കുന്നതിന് മുമ്പ് താന്‍ പൊലീസിനെ അറിയിച്ചിരുന്നുവെന്നും പൊലീസിന്റെ ഒത്താശയത്തോടെയാണ് തനിക്ക് നേരെ മുട്ട ഏറുണ്ടായതെന്നും അവര്‍ പറഞ്ഞു.