ജാർഖണ്ഡിൽ മന്ത്രവാദം ആരോപിച്ച് ഗോത്രവർഗ ദമ്പതികളെയും മകനെയും വെട്ടിക്കൊലപ്പെടുത്തി

ജാർഖണ്ഡിലെ ഗോഡ്ഡ ജില്ലയിൽ മന്ത്രവാദം ആരോപിച്ച് ഗോത്രവർഗ ദമ്പതികളെയും പ്രായപൂർത്തിയാകാത്ത മകനെയും ബന്ധുക്കൾ വെട്ടിക്കൊലപ്പെടുത്തി.ദിയോഡൻ പോലീസ് സ്റ്റേഷൻ പരിധിയിലെ ഡാങ് ടോളയിൽ തിങ്കളാഴ്ച വൈകിയാണ് സംഭവം. മൃതദേഹങ്ങൾ പൊലീസ് ചൊവ്വാഴ്ച കണ്ടെത്തി.

 

ഗോഡ്ഡ: ജാർഖണ്ഡിലെ ഗോഡ്ഡ ജില്ലയിൽ മന്ത്രവാദം ആരോപിച്ച് ഗോത്രവർഗ ദമ്പതികളെയും പ്രായപൂർത്തിയാകാത്ത മകനെയും ബന്ധുക്കൾ വെട്ടിക്കൊലപ്പെടുത്തി.ദിയോഡൻ പോലീസ് സ്റ്റേഷൻ പരിധിയിലെ ഡാങ് ടോളയിൽ തിങ്കളാഴ്ച വൈകിയാണ് സംഭവം. മൃതദേഹങ്ങൾ പൊലീസ് ചൊവ്വാഴ്ച കണ്ടെത്തി.

"ഗോഡ്ഡയിലെ ഡാങ് ടോളയിൽ ഗോത്രവർഗ ദമ്പതികളെയും അവരുടെ പ്രായപൂർത്തിയാകാത്ത മകനെയും വെട്ടിക്കൊലപ്പെടുത്തി. പ്രാഥമിക അന്വേഷണത്തിൽ മന്ത്രവാദം ആരോപിച്ചാണ് കൊലപാതകമെന്ന് സൂചന," എന്ന് ഗോഡ്ഡ ഉപഡിവിഷണൽ പോലീസ് ഓഫീസർ (എസ്ഡിപിഒ) അശോക് രവിദാസ് പിടിഐയോട് പറഞ്ഞു.

ഇതുവരെ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.പ്രാഥമിക ചോദ്യം ചെയ്യലിൽ, ഇവർ മന്ത്രവാദം നടത്തുന്നുവെന്ന് സംശയിച്ചാണ് കൊലപ്പെടുത്തിയതെന്ന് പ്രതികൾ പോലീസിനോട് പറഞ്ഞു," എസ്ഡിപിഒ പറഞ്ഞു.കൊലപാതകത്തിന് ഉപയോഗിച്ച മഴുവും കണ്ടെടുത്തിട്ടുണ്ട്. കേസിന്റെ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.