ഒറ്റയ്ക്ക് ലിഫ്റ്റില്‍ കുടുങ്ങി; കെജിഎഫ് സഹസംവിധായകന്റെ മകന് ദാരുണാന്ത്യം
ഒറ്റയ്ക്ക് ലിഫ്റ്റില്‍ കുടുങ്ങിയ കെജിഎഫ് സഹസംവിധായകന്റെ മകന് ദാരുണാന്ത്യം.കീര്‍ത്തന്‍ നാദഗൗഡയുടെ നാലു വയസ്സുള്ള മകന്‍ സോണാര്‍ഷ് കെ നാദഗൗഡ ലിഫ്റ്റില്‍ കുടുങ്ങി മരിച്ചത് .തനിച്ച് ലിഫ്റ്റില്‍ കയറിയ കുട്ടി അതിനകത്ത് കുടുങ്ങിപ്പോകുകയായിരുന്നു.
ലിഫ്റ്റില്‍ കയറിയ കുട്ടി അതിനകത്ത് കുടുങ്ങിപ്പോകുകയായിരുന്നു.
ഒറ്റയ്ക്ക് ലിഫ്റ്റില്‍ കുടുങ്ങിയ കെജിഎഫ് സഹസംവിധായകന്റെ മകന് ദാരുണാന്ത്യം.കീര്‍ത്തന്‍ നാദഗൗഡയുടെ നാലു വയസ്സുള്ള മകന്‍ സോണാര്‍ഷ് കെ നാദഗൗഡ ലിഫ്റ്റില്‍ കുടുങ്ങി മരിച്ചത് .ലിഫ്റ്റില്‍ കയറിയ കുട്ടി അതിനകത്ത് കുടുങ്ങിപ്പോകുകയായിരുന്നു.
പുറത്തെത്തിക്കാന്‍ ശ്രമം നടത്തിയെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല. കുട്ടിയുടെ മരണം സംബന്ധിച്ച് കുടുംബം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. തിങ്കളാഴ്ചയായിരുന്നു അപകടം ഉണ്ടായത്.കെജിഎഫ്, സലാര്‍ എന്നിവയുടെ സെക്കന്‍ഡ് യൂണിറ്റ് ഡയറക്ടര്‍, സഹസംവിധായകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചതിലൂടെയാണ് കീര്‍ത്തന്‍ നാദഗൗഡ ശ്രദ്ധേയനായത്.
മൈത്രി മൂവി മേക്കേഴ്സും പ്രശാന്ത് നീലും ചേര്‍ന്ന് നിര്‍മിക്കുന്ന ഒരു ഹൊറര്‍ സിനിമയിലൂടെ തെലുങ്കില്‍ സംവിധായകനായി അരങ്ങേറ്റം കുറിക്കാന്‍ തയ്യാറെടുക്കുകയായിരുന്നു കീര്‍ത്തന്‍. അതിനിടെയാണ് മകന്റെ മരണം സംഭവിച്ചിരിക്കുന്നത്.