ട്രെയിൻ ടിക്കറ്റ് ബുക്കിംഗില്‍ മാര്‍ച്ച്‌ 1 മുതല്‍ മാറ്റം,ജനറല്‍, പ്ലാറ്റ്‌ഫോം ടിക്കറ്റുകള്‍ ബുക്ക് ചെയ്യാൻ യുടിഎസ് മൊബൈല്‍ ആപ്പ്  ഉപയോഗിക്കാൻ കഴിയില്ല

2026 മാർച്ച്‌ 1 മുതല്‍ ഇനി ജനറല്‍, പ്ലാറ്റ്‌ഫോം ടിക്കറ്റുകള്‍ ബുക്ക് ചെയ്യാൻ യുടിഎസ് (UTS) മൊബൈല്‍ ആപ്പ് ഉപയോഗിക്കാൻ കഴിയില്ല. പകരം, പുതിയ 'RailOne' എന്ന ആപ്പാണ് ഇന്ത്യന്‍ റെയില്‍വേ അവതരിപ്പിച്ചിരിക്കുന്നത്.

 

പഴയ യുടിഎസ് ആപ്പിലെ ബുക്കിംഗുകളെല്ലാം പുതിയ RailOne ആപ്പിലേക്ക് മാറ്റും.റെയില്‍വേയുടെ 'സൂപ്പർ ആപ്പ്' എന്നാണ് RailOne അറിയപ്പെടുന്നത്.

2026 മാർച്ച്‌ 1 മുതല്‍ ഇനി ജനറല്‍, പ്ലാറ്റ്‌ഫോം ടിക്കറ്റുകള്‍ ബുക്ക് ചെയ്യാൻ യുടിഎസ് (UTS) മൊബൈല്‍ ആപ്പ് ഉപയോഗിക്കാൻ കഴിയില്ല. പകരം, പുതിയ 'RailOne' എന്ന ആപ്പാണ് ഇന്ത്യന്‍ റെയില്‍വേ അവതരിപ്പിച്ചിരിക്കുന്നത്.യാത്രക്കാർ യുടിഎസ് ആപ്പ് തുറക്കുമ്പോള്‍, RailOne ആപ്പ് ഡൗണ്‍ലോഡ് ചെയ്യാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു പോപ്പ്-അപ്പ് സന്ദേശം വരും.

ഇത് വഴി യാത്രക്കാർക്ക് പുതിയ ആപ്പിലേക്ക് എളുപ്പത്തില്‍ മാറാം. പഴയ യുടിഎസ് ആപ്പിലെ ബുക്കിംഗുകളെല്ലാം പുതിയ RailOne ആപ്പിലേക്ക് മാറ്റും.റെയില്‍വേയുടെ 'സൂപ്പർ ആപ്പ്' എന്നാണ് RailOne അറിയപ്പെടുന്നത്. റിസര്‍വ്‌ഡ്, അണ്‍റിസര്‍വ്‌ഡ്‌, സബര്‍ബന്‍, പ്ലാറ്റ്‌ഫോം എന്നിങ്ങനെയുള്ള എല്ലാ ടിക്കറ്റ് സേവനങ്ങളും ഈ ഒരൊറ്റ ആപ്പില്‍ ലഭിക്കും. ഇത് ടിക്കറ്റ് ബുക്കിംഗ് കൂടുതല്‍ എളുപ്പമാക്കും എന്നാണ് പ്രതീക്ഷ.

ഇനി മുതല്‍ ജനറല്‍, പ്ലാറ്റ്‌ഫോം ടിക്കറ്റുകള്‍ ഓണ്‍ലൈനായി എടുക്കാൻ യാത്രക്കാർ RailOne ആപ്പ് ഉപയോഗിക്കണം. ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി യാത്രാനുഭവം കൂടുതല്‍ മികച്ചതാക്കാനാണ് റെയില്‍വേ ഇതിലൂടെ ലക്ഷ്യമിടുന്നത്. നീണ്ട കാത്തിരിപ്പിനൊടുവിലാണ് എല്ലാത്തരം ടിക്കറ്റ് ബുക്കിംഗും ഇന്ത്യന്‍ റെയില്‍വേ ഒരു ആപ്പിലേക്ക് മാറ്റിയത്.