ഐ ഫോണിന്റെ ഇഎംഐയെ ചൊല്ലിയുള്ള തര്‍ക്കത്തിന് പിന്നാലെ ദുരന്തം; ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു
ഐ ഫോണിന്റെ ഇഎംഐയെ ചൊല്ലിയുള്ള തര്‍ക്കത്തിന് പിന്നാലെ ദുരന്തം; ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു
അച്ഛന്‍ മകന്റെ കൈപിടിച്ച് വലിച്ചു കയറ്റാന്‍ ശ്രമിച്ചു. എന്നാല്‍ ഇതിനിടെ ഇരുവര്‍ക്കും ബാലന്‍സ് തെറ്റുകയും രണ്ടു പേരും വലിയൊരു താഴ്ചയിലേക്ക് വീഴുകയും ചെയ്തു.
ഐഫോണ്‍ വാങ്ങിയ കുനാലിന് അതിന്റെ ഇഎംഐ കൃത്യമായി അടയ്ക്കാന്‍ സാധിച്ചിരുന്നില്ല. ഇതേച്ചൊല്ലി കുടുംബത്തിലുണ്ടായ കടുത്ത വഴക്കിനൊടുവില്‍, കുനാല്‍ സമീപത്തെ തിസ്ഗാവ് മലയുടെ മുകളില്‍ കയറി. താഴേക്ക് ചാടുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു.
ഐഫോണ്‍ ഇന്‍സ്റ്റാള്‍മെന്റ് അടയ്ക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിന് പിന്നാലെ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. 18 വയസ്സുകാരനായ കുനാലും മാതാപിതാക്കളായ മുരളീധറും സംഗീതയുമാണ് മരിച്ചത്. മഹാരാഷ്ട്രയിലെ ഛത്രപതി സംബാജിനഗറിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്.
ഐഫോണ്‍ വാങ്ങിയ കുനാലിന് അതിന്റെ ഇഎംഐ കൃത്യമായി അടയ്ക്കാന്‍ സാധിച്ചിരുന്നില്ല. ഇതേച്ചൊല്ലി കുടുംബത്തിലുണ്ടായ കടുത്ത വഴക്കിനൊടുവില്‍, കുനാല്‍ സമീപത്തെ തിസ്ഗാവ് മലയുടെ മുകളില്‍ കയറി. താഴേക്ക് ചാടുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മാതാപിതാക്കളും നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്‌സും യുവാവിനെ രക്ഷപ്പെടുത്താന്‍ ഏകദേശം മൂന്ന് മണിക്കൂറോളം പരിശ്രമിച്ചു.
താന്‍ മരിക്കാന്‍ പോവുകയാണെന്ന് കുനാല്‍ ആവര്‍ത്തിച്ചു. അമ്മയെ ഓര്‍ത്തെങ്കിലും മടങ്ങിവരാന്‍ മുന്‍ സര്‍പഞ്ച് സഞ്ജയ് ജാധവ് അടക്കമുള്ളവര്‍ കുനാലിനോട് അപേക്ഷിച്ചു. വിവരമറിഞ്ഞ് പ്രദേശത്ത് തടിച്ചു കൂടിയവരില്‍ ഒരാള്‍ കുനാലിന് ഐ ഫോണ്‍ വാങ്ങി നല്‍കാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. എന്നാല്‍ ഇതൊന്നും കുനാലിനെ തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിച്ചില്ല.
ഉച്ചയ്ക്ക് ഒരു മണിയോടെ അച്ഛന്‍ മുരളിധര്‍ മല കയറി കുനാലിന്റെ സമീപമെത്തി. അച്ഛന്‍ മകന്റെ കൈപിടിച്ച് വലിച്ചു കയറ്റാന്‍ ശ്രമിച്ചു. എന്നാല്‍ ഇതിനിടെ ഇരുവര്‍ക്കും ബാലന്‍സ് തെറ്റുകയും രണ്ടു പേരും വലിയൊരു താഴ്ചയിലേക്ക് വീഴുകയും ചെയ്തു. ഭര്‍ത്താവും മകനും കണ്‍മുന്നില്‍ വീണത് കണ്ട മാനസികാഘാതത്തില്‍ സംഗീതയും തൊട്ടുപിന്നാലെ മലമുകളില്‍ നിന്ന് താഴേക്ക് ചാടി. മൂന്നു പേരും സംഭവ സ്ഥലത്തു തന്നെ മരിച്ചു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു വരികയാണ്.