കര്‍ണാടകയില്‍ സിപ്‌ലൈൻ റൈഡിനിടെ 40 അടി താഴേയ്ക്ക് വീണ് വിനോദസഞ്ചാരിക്ക് ഗുരുതര പരുക്ക്

കർണാടകയിലെ വിനോദസഞ്ചാര കേന്ദ്രമായ ദണ്ഡേലിയിലെ റിസോർട്ടില്‍ സി പ്‌ലൈൻ റൈഡിനിടെ സുരക്ഷാ സംവിധാനം തകർന്ന് 40 അടി താഴേയ്ക്ക് വീണ് വിനോദസഞ്ചാരിക്ക് ഗുരുതര പരുക്ക്. വിജയാപുര സ്വദേശിയായ കുബേർ സുർപൂർ എന്ന യുവാവിനാണ് അപകടം സംഭവിച്ചത്.

സിപ്‌ലൈൻ റൈഡ് നടുവിലെത്തിയപ്പോള്‍ സുരക്ഷാ ലോക്ക് വേർപെടുകയായിരുന്നു. താഴേയ്ക്ക് വീണത്തിന്റെ ആഘാതത്തില്‍ യുവാവിന്റെ കൈകാലുകള്‍ക്ക് ഒടിയുകയും ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു

കർണാടകയിലെ വിനോദസഞ്ചാര കേന്ദ്രമായ ദണ്ഡേലിയിലെ റിസോർട്ടില്‍ സി പ്‌ലൈൻ റൈഡിനിടെ സുരക്ഷാ സംവിധാനം തകർന്ന് 40 അടി താഴേയ്ക്ക് വീണ് വിനോദസഞ്ചാരിക്ക് ഗുരുതര പരുക്ക്. വിജയാപുര സ്വദേശിയായ കുബേർ സുർപൂർ എന്ന യുവാവിനാണ് അപകടം സംഭവിച്ചത്.

സിപ്‌ലൈൻ റൈഡ് നടുവിലെത്തിയപ്പോള്‍ സുരക്ഷാ ലോക്ക് വേർപെടുകയായിരുന്നു. താഴേയ്ക്ക് വീണത്തിന്റെ ആഘാതത്തില്‍ യുവാവിന്റെ കൈകാലുകള്‍ക്ക് ഒടിയുകയും ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു.അപകടത്തിന് പിന്നാലെ കുബേറിനെ ആദ്യം ദണ്ഡേലി സർക്കാർ ആശുപത്രിയിലേക്കും പിന്നീട് വിജയപുരയിലെ ആശുപത്രിയിലേക്കും മാറ്റിയിരുന്നു. പിന്നീട് കൂടുതല്‍ വൈദ്യസഹായത്തിനായി മിരാജിലേക്ക് കൊണ്ടുപോയി.

റിസോർട്ട് മാനേജ്മെന്റിന്റെ അശ്രദ്ധയാണ് ഇതിന് കാരണമെന്ന് ആണ് യുവാവിന്റെ കുടുംബത്തിന്റെ ആരോപണം. റൈഡിനായി ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ തുരുമ്പിച്ചതായും ശരിയായി പരിപാലിക്കുന്നില്ലെന്നും അവർ ആരോപിച്ചു.