നരേന്ദ്ര മോദിക്ക് ഫിജി സർക്കാരിൻ്റെ ഉന്നത സിവിലിയൻ പുരസ്കാരം

 

ഫോറം ഫോർ ഇന്ത്യ-പസഫിക് ഐലൻഡ്‌സ് കോ ഓപ്പറേഷൻ( എഫ്‌ഐപിഐസി) ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഫിജി സർക്കാരിൻ്റെ ഉന്നത സിവിലിയൻ പുരസ്കാരം. ‘കംപാനിയൻ ഓഫ് ദ ഓർഡർ ഓഫ് ഫിജി’ പുരസ്‌കാരമാണ് മോദിക്ക് ഫിജിയൻ പ്രധാനമന്ത്രി സിറ്റിവേനി റബുക സമ്മാനിച്ചത്. ഫിജി പൗരന്മാർ അല്ലാത്തവർക്ക് വളരെ അപൂർവമായാണ് ഈ പുരസ്കാരം നൽകാറുള്ളത്.

ഉച്ചകോടിയിൽ പങ്കെടുക്കാൻ പാപ്പുവ ന്യൂ ഗിനിയയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വൻ വരവേൽപ്പാണ് ലഭിച്ചത്. പാപ്പുവ ന്യൂ ഗിനിയ പ്രധാനമന്ത്രി ജെയിംസ് മറാപെ നരേന്ദ്രമോദിയുടെ പാദങ്ങളിൽ തൊട്ട് വന്ദിച്ചാണ് അദ്ദേഹത്തെ സ്വീകരിച്ചത്. സൂര്യാസ്മയത്തിന് ശേഷം രാജ്യത്തിലെത്തുന്ന ഒരു നേതാവിനും ഇത്തരം സ്വീകരണം നൽകുന്ന പതിവില്ലെങ്കിലും അതിന് വിപരീതമായി എല്ലാ ആചാരങ്ങളോടും കൂടിയ വരവേൽപ്പാണ് പാപ്പുവ ന്യൂ ഗിനിയയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ലഭിച്ചത്. ഇതിന്റെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്.