ഷീ ജിന്‍പിങ്ങിനെതിരെ ദില്ലിയില്‍ ടിബറ്റന്‍ അനുകൂലികളുടെ പ്രതിഷേധം
ഷീ ജിന്‍പിങ് ഇന്നലെ ഭാരത് മണ്ഡപത്തില്‍നിന്ന് മടങ്ങുന്നതിനിടെയാണ് പ്രതിഷേധം നടന്നത്.
''ടിബറ്റ് സ്വതന്ത്രമാക്കുക'', ''ഷീ ജിന്‍പിങ് മൂര്‍ദാബാദ്'' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം.
ഷീ ജിന്‍പിങ്ങിനെതിരെ ദില്ലിയില്‍ ടിബറ്റന്‍ അനുകൂലികളുടെ പ്രതിഷേധം. ടിബറ്റന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ഭാരത് മണ്ഡപത്തിന് സമീപം പ്രതിഷേധിച്ചത്. ''ടിബറ്റ് സ്വതന്ത്രമാക്കുക'', ''ഷീ ജിന്‍പിങ് മൂര്‍ദാബാദ്'' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം.
ഷീ ജിന്‍പിങ് ഇന്നലെ ഭാരത് മണ്ഡപത്തില്‍നിന്ന് മടങ്ങുന്നതിനിടെയാണ് പ്രതിഷേധം നടന്നത്. ഐടിഒയ്ക്ക് സമീപമുള്ള വിവിഐപി റൂട്ടിലും ഭാരത് മണ്ഡപത്തിന് സമീപവും ടിബറ്റന്‍ അനുകൂലികള്‍ പ്രതിഷേധിച്ചു. സംഭവത്തില്‍ അന്‍പതോളം പേരെ കസ്റ്റഡിയിലെടുത്തതായി ദില്ലി പൊലീസ് അറിയിച്ചു.
ഇന്നലെ രാവിലെ ഭാരത് മണ്ഡപത്തിലേക്കുള്ള റോഡിലെ പില്ലറുകളില്‍ കയറിയും ടിബറ്റ് അനുകൂലികള്‍ പ്രതിഷേധിച്ചിരുന്നു. ഷീ ജിന്‍പിങ്ങിന്റെ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ ദില്ലിയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയതിനിടെയാണ് വിവിധ ഇടങ്ങളിലായി പ്രതിഷേധങ്ങള്‍ അരങ്ങേറിയത്.