ഡൽഹിയിൽ വരും ദിവസങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത
ഡല്‍ഹി-എൻസിആർ മേഖലകളില്‍ പരക്കെ മഴ.പെട്ടെന്നുണ്ടായ ഈ കാലാവസ്ഥാ വ്യതിയാനം തലസ്ഥാന നഗരിയിലും സമീപ പ്രദേശങ്ങളിലും നിലനിന്നിരുന്ന കടുത്ത ചൂടിനും അസഹനീയമായ ഉഷ്ണത്തിനും വലിയ ആശ്വാസമാണ് പകർന്നിരിക്കുന്നത്.
മണിക്കൂറില്‍ പരമാവധി 60 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റ് വീശിയടിച്ചേക്കാം.
ഡൽഹി: ഡല്‍ഹി-എൻസിആർ മേഖലകളില്‍ പരക്കെ മഴ.പെട്ടെന്നുണ്ടായ ഈ കാലാവസ്ഥാ വ്യതിയാനം തലസ്ഥാന നഗരിയിലും സമീപ പ്രദേശങ്ങളിലും നിലനിന്നിരുന്ന കടുത്ത ചൂടിനും അസഹനീയമായ ഉഷ്ണത്തിനും വലിയ ആശ്വാസമാണ് പകർന്നിരിക്കുന്നത്.
മഴ പെയ്തതോടെ താപനിലയില്‍ പ്രകടമായ കുറവ് രേഖപ്പെടുത്തി. വരും ദിവസങ്ങളിലും ഡല്‍ഹിയില്‍ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ജൂണ്‍ 11, 12 തീയതികളില്‍ ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും ഇടിമിന്നലോടു കൂടിയ നേരിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
മണിക്കൂറില്‍ പരമാവധി 60 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റ് വീശിയടിച്ചേക്കാം. ഈ ദിവസങ്ങളിലെ മഴയുടെ ഫലമായി ജൂണ്‍ 12-ഓടെ ഡല്‍ഹിയിലെ ഉയർന്ന താപനില 35 മുതല്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയായി താഴുമെന്നാണ് കാലാവസ്ഥാ ഏജൻസിയുടെ വിലയിരുത്തല്‍.
ഉത്തരേന്ത്യ കനത്ത ചൂടില്‍ നിന്ന് താല്‍ക്കാലിക ആശ്വാസം നേടുമ്പോള്‍, രാജ്യം മുഴുവൻ ഉറ്റുനോക്കുന്നത് തെക്കുപടിഞ്ഞാറൻ മണ്‍സൂണിന്റെ (കാലവർഷം) പുരോഗതിയിലേക്കാണ്.
സാധാരണയേക്കാള്‍ അല്പം വൈകിയാണ് ഇത്തവണ കാലവർഷം എത്തിയതെങ്കിലും, നിലവില്‍ തെക്കൻ-മധ്യ ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലേക്ക് മണ്‍സൂണ്‍ പടരുന്നതിന് അനുകൂലമായ അന്തരീക്ഷ സാഹചര്യങ്ങളാണ് നിലവിലുള്ളതെന്ന് കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കി.
വരും ആഴ്ചകളില്‍ കാലവർഷം കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുന്നതോടെ രാജ്യത്തെ ചൂടിന് ശമനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.