തൃക്കാർത്തിക ആഘോഷം; തമിഴ്നാട്ടിൽ പൂവിപണിയിൽ വൻ വിലക്കയറ്റം, മല്ലിപ്പൂ കിലോഗ്രാമിന് 2500 രൂപ
തൃക്കാർത്തിക ആഘോഷങ്ങളോട് അനുബന്ധിച്ച് തമിഴ്നാട്ടിലെ പൂവിപണിയിൽ വൻ വിലക്കയറ്റം. പ്രശസ്തമായ മധുര മല്ലിപ്പൂവിന് കിലോഗ്രാമിന് 2500 രൂപയാണ് വില. തണുത്ത കാലാവസ്ഥയും മഞ്ഞുവീഴ്ചയും മൂലം മല്ലിപ്പൂവിന്റെ ലഭ്യത കുറഞ്ഞതാണ് വില കുതിച്ചുയരാൻ പ്രധാന കാരണം. പിച്ചിപ്പൂ, മുല്ലപ്പൂ എന്നിവയ്ക്ക് കിലോഗ്രാമിന് 1000 രൂപയാണ് നിരക്ക്.
മധുര: തൃക്കാർത്തിക ആഘോഷങ്ങളോട് അനുബന്ധിച്ച് തമിഴ്നാട്ടിലെ പൂവിപണിയിൽ വൻ വിലക്കയറ്റം. പ്രശസ്തമായ മധുര മല്ലിപ്പൂവിന് കിലോഗ്രാമിന് 2500 രൂപയാണ് വില. തണുത്ത കാലാവസ്ഥയും മഞ്ഞുവീഴ്ചയും മൂലം മല്ലിപ്പൂവിന്റെ ലഭ്യത കുറഞ്ഞതാണ് വില കുതിച്ചുയരാൻ പ്രധാന കാരണം. പിച്ചിപ്പൂ, മുല്ലപ്പൂ എന്നിവയ്ക്ക് കിലോഗ്രാമിന് 1000 രൂപയാണ് നിരക്ക്.
വിപണിയിലെ മറ്റ് പൂക്കളുടെ വിലനിലവാരം ഇങ്ങനെയാണ്: വെളുത്ത അരളി കിലോയ്ക്ക് 400 രൂപയും ചുവന്ന അരളിക്ക് 300 രൂപയുമാണ്. ജമന്തി 250 രൂപയ്ക്കും ചെണ്ടുമല്ലി 70 രൂപയ്ക്കും താമര 35 രൂപയ്ക്കുമാണ് വിൽക്കുന്നത്. മധുരയിലെ വടിപ്പട്ടി, പാളമേട്, അലാങ്കനല്ലൂർ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നാണ് പ്രധാനമായും വിപണിയിലേക്ക് പൂക്കൾ എത്തുന്നത്.
നവംബർ 24-നാണ് തൃക്കാർത്തിക ആഘോഷങ്ങൾ നടക്കുന്നത്. ആഘോഷത്തിരക്കിനിടയിലും മധുരയിൽ നിന്ന് ടൺ കണക്കിന് പൂക്കൾ സിംഗപ്പൂർ, മലേഷ്യ, ദുബായ്, മറ്റ് അറബ് രാജ്യങ്ങൾ എന്നിവിടങ്ങളിലേക്ക് കയറ്റി അയക്കുന്നുണ്ടെന്നും വ്യാപാരികൾ വ്യക്തമാക്കി.