ആന്ധ്രയില്‍ സിനിമ ചിത്രീകരണത്തിനിടെ മൂന്ന് യുവാക്കള്‍ നദിയില്‍ മുങ്ങിമരിച്ചു
സിനിമ ചിത്രീകരണത്തിനിടെ മൂന്ന് യുവാക്കള്‍ മുങ്ങിമരിച്ചു. .ഹരിബാബു(25), ഹർഷവർധൻ(22), കൃഷ്ണ ചൈതന്യ (20)എന്നിവരാണ് മരിച്ചത് ആന്ധ്ര പ്രദേശിലെ കടപ്പ ജില്ലയില്‍ ഞായറാഴ്ചയായിരുന്നു സംഭവം.
സംഘത്തിലുണ്ടായിരുന്ന മൂന്നു പേർ ഗ്രാമത്തില്‍ തന്നെ തുടർന്നപ്പോള്‍ ബാക്കിയുള്ളവരാണ് നദിയിലേക്ക് പോയത്. രണ്ടുപേർ കരയിലിരുന്നപ്പോള്‍ മറ്റ് മൂന്നു പേർ നദിയിലേക്ക് ഇറങ്ങുകയായിരുന്നു.
ഹൈദരാബാദ് : സിനിമ ചിത്രീകരണത്തിനിടെ മൂന്ന് യുവാക്കള്‍ മുങ്ങിമരിച്ചു. .ഹരിബാബു(25), ഹർഷവർധൻ(22), കൃഷ്ണ ചൈതന്യ (20)എന്നിവരാണ് മരിച്ചത് ആന്ധ്ര പ്രദേശിലെ കടപ്പ ജില്ലയില്‍ ഞായറാഴ്ചയായിരുന്നു സംഭവം.
കടപ്പ, അന്നമയ്യ, ചിറ്റൂർ ജില്ലകളില്‍ നിന്നുള്ള എട്ടു യുവാക്കള്‍ ചേർന്ന് രൂപീകരിച്ച ബാനറിന്റെ കീഴില്‍ നിർമിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായാണ് ഇവർ ഗ്രാമത്തിലെത്തിയത്. സംഘത്തിലുണ്ടായിരുന്ന മൂന്നു പേർ ഗ്രാമത്തില്‍ തന്നെ തുടർന്നപ്പോള്‍ ബാക്കിയുള്ളവരാണ് നദിയിലേക്ക് പോയത്. രണ്ടുപേർ കരയിലിരുന്നപ്പോള്‍ മറ്റ് മൂന്നു പേർ നദിയിലേക്ക് ഇറങ്ങുകയായിരുന്നു. നദിയുടെ ആഴത്തെ കുറിച്ച് അറിയാത്ത ഇവർ അപ്രതീക്ഷിതമായി ചുഴിയില്‍പ്പെടുകയാണ് ഉണ്ടായത്.
മരിച്ചവരില്‍ ഹരിബാബു കടപ്പ വിശ്വനാഥപുരം സ്വദേശിയാണ്. ഹോമിയോപ്പതി കോളേജിലെ താത്കാലിക ജീവനക്കാരനാണ്. കടപ്പയില്‍ നിന്ന് തന്നെയുള്ള ഹർഷവർധൻ നാലാം വർഷ എഞ്ചിനീയറിങ് വിദ്യാർത്ഥിയും കൃഷ്ണ ചൈതന്യ രണ്ടാം വർഷ വിദ്യാർത്ഥിയുമാണ്. ഇരുവരും കെഎസ്‌ആർഎം കോളേജിലാണ് പഠിക്കുന്നത്.
ഇൻസ്റ്റഗ്രാമിലൂടെ സുഹൃത്തുക്കളായ ശേഷമാണ് എട്ടംഗ സംഘം ഷോട്ട്ഫിലിം ചിത്രീകരണത്തിനായി ഒത്തുചേർന്നത്. അപകടകരമായ അടിയൊഴുക്കുള്ള നദിയാണ് പെന്നാർ. സന്ദർശകർക്കായി മുന്നറിയിപ്പ് ബോർഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും യുവാക്കള്‍ അത് വകവയ്ക്കാതെ നദിയില്‍ ഇറങ്ങി ചുഴിയില്‍പ്പെടുകയാണ് ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു.