ഗൂഗിള്‍ മാപ്പ് നോക്കി കാറില്‍ സഞ്ചരിച്ച മൂന്ന് യുവാക്കള്‍ പൂര്‍ത്തിയാകാത്ത പാലത്തില്‍നിന്ന് വീണ് മരിച്ച സംഭവം ;ഗൂഗിള്‍ അന്വേഷണം ആരംഭിച്ചു
വിവാഹത്തിനായി പോവുകയായിരുന്നു യുവാക്കള്‍. തുടര്‍ന്നാണ് അപകടത്തില്‍പ്പെട്ടത്.
Nov 28, 2024, 07:38 IST
പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയായിട്ടില്ലെന്ന് ഗൂഗിള്‍ മാപ്പില്‍ രേഖപ്പെടുത്തിയിരുന്നില്ല.
ഗൂഗിള്‍ മാപ്പ് നോക്കി കാറില്‍ സഞ്ചരിച്ച മൂന്ന് യുവാക്കള്‍ക്ക് നിര്‍മാണം പൂര്‍ത്തിയാകാത്ത പാലത്തില്‍നിന്ന് നദിയിലേക്ക് വീണ് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ ബറേലിയിലായിരുന്നു അപകടം. സംഭവത്തില്‍ ഗൂഗിള്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയായിട്ടില്ലെന്ന് ഗൂഗിള്‍ മാപ്പില്‍ രേഖപ്പെടുത്തിയിരുന്നില്ല.ഇതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് ആരോപണം.
വിവാഹത്തിനായി പോവുകയായിരുന്നു യുവാക്കള്‍. തുടര്‍ന്നാണ് അപകടത്തില്‍പ്പെട്ടത്. ഖല്‍പൂര്‍-ഡാറ്റഗഞ്ച് റോഡിലാണ് അപകടം ഉണ്ടായത്. കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും പ്രശ്‌നം കണ്ടെത്താന്‍ അധികൃതരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയാണെന്നും ഗൂഗിള്‍ വക്താവ് എഎഫ്പിയോട് പറഞ്ഞു.