മോട്ടോർ സൈക്കിളുകള്‍ തമ്മില്‍ കൂട്ടിയിടിച്ചതില്‍ തർക്കം,അച്ഛനെയും മക്കളെയും റോഡിലിട്ട് കൊലപ്പെടുത്തി മൂന്നംഗ സംഘം
ഉത്തർപ്രദേശിലെ കാൻപൂരില്‍ മോട്ടോർ സൈക്കിളുകള്‍ തമ്മില്‍ കൂട്ടിയിടിച്ചതില്‍ മൂന്നംഗ സംഘം നടത്തിയ ആക്രമണത്തില്‍ അച്ഛനും മകനും കൊല്ലപ്പെട്ടു.ചകേരി സ്വദേശി ശിവനാരായണ്‍ ത്രിവേദി(60) മകൻ ശിവം ത്രിവേദി (25) എന്നിവരാണ് കൊല്ലപ്പെട്ടത്. കാൻപൂരിലെ നൗബസ്ത പ്രദേശത്തെ യശോദ നഗർ ബൈപ്പാസില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം.
ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും യുവാക്കള്‍ ഹെല്‍മറ്റ് ഉപയോഗിച്ച് ശിവനാരായണനെയും മക്കളെയും ആക്രമിക്കുകയുമായിരുന്നു.
കൺപൂർ: ഉത്തർപ്രദേശിലെ കാൻപൂരില്‍ മോട്ടോർ സൈക്കിളുകള്‍ തമ്മില്‍ കൂട്ടിയിടിച്ചതില്‍ മൂന്നംഗ സംഘം നടത്തിയ ആക്രമണത്തില്‍ അച്ഛനും മകനും കൊല്ലപ്പെട്ടു.ചകേരി സ്വദേശി ശിവനാരായണ്‍ ത്രിവേദി(60) മകൻ ശിവം ത്രിവേദി (25) എന്നിവരാണ് കൊല്ലപ്പെട്ടത്. കാൻപൂരിലെ നൗബസ്ത പ്രദേശത്തെ യശോദ നഗർ ബൈപ്പാസില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം.
മാർബിള്‍ കടയിലെ ജോലിക്ക് ശേഷം ശിവനാരായണനും രണ്ട് മക്കളും ബൈക്കില്‍ പോകുന്നതിനിടെ മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. മൂന്ന് യുവാക്കളാണ് ബൈക്കിലുണ്ടായിരുന്നത്.
തുടർന്ന് ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും യുവാക്കള്‍ ഹെല്‍മറ്റ് ഉപയോഗിച്ച് ശിവനാരായണനെയും മക്കളെയും ആക്രമിക്കുകയുമായിരുന്നു. മൂവരെയും അടിച്ച് അവശരാക്കിയ ശേഷം കത്തിയുപയോഗിച്ച് ആവർത്തിച്ച് കുത്തിയതായും റിപ്പോർട്ടുകളുണ്ട്.
സംഭവമറിഞ്ഞയുടൻ പൊലീസ് സ്ഥലത്തെത്തി പരിക്കേറ്റവരെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ശിവനാരായണനും ശിവയും മരിച്ചിരുന്നു. മറ്റൊരു മകനായ സത്യം ത്രിവേദി ഗുരുതരമായ അവസ്ഥയിലാണ്. പ്രതികള്‍ക്കായ് തെരച്ചില്‍ തുടരുകയാണ്