മലമുകളില്‍ നിന്നും ചാടി ഒരു കുടുംബത്തിലെ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം
മഹാരാഷ്ട്ര ഛത്രപതി സംബാജിനഗര്‍ മലമുകളില്‍ നിന്നും ചാടി ഒരു കുടുംബത്തിലെ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു നാടിനെ നടുക്കിയ സംഭവം.
മൊബൈല്‍ ഫോണ്‍ വാങ്ങുന്നതിനെ ചൊല്ലി രക്ഷിതാക്കളുമായി വാക്കുതര്‍ക്കമുണ്ടാവുകയും പ്രകോപനത്തില്‍ വീട്ടില്‍ നിന്നും ഇറങ്ങിപ്പോവുകയുമായിരുന്നു.
മുംബൈ: മഹാരാഷ്ട്ര ഛത്രപതി സംബാജിനഗര്‍ മലമുകളില്‍ നിന്നും ചാടി ഒരു കുടുംബത്തിലെ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു നാടിനെ നടുക്കിയ സംഭവം.മൊബൈല്‍ ഫോണ്‍ വാങ്ങുന്നതിനെ ചൊല്ലി രക്ഷിതാക്കളുമായി വാക്കുതര്‍ക്കമുണ്ടാവുകയും പ്രകോപനത്തില്‍ വീട്ടില്‍ നിന്നും ഇറങ്ങിപ്പോവുകയുമായിരുന്നു.
മലമുകളില്‍ നിന്നും ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച മകനെ രക്ഷിക്കാനായി പിതാവും ഇരുവരും ചാടിയതില്‍ പരിഭ്രാന്തിയിലായി അമ്മയും കൊക്കയിലേക്ക് എടുത്ത് ചാടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. വലൂജ് എംഐഡിസി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഖവാദ്യ ഹില്‍സ്റ്റേഷനിലാണ് സംഭവം.
വെള്ളിയാഴ്ച രാവിലെ 10 മണിയോടെയാണ് 19കാരനായ യുവാവ് മലമുകളിലേക്ക് പോയത്. മൊബൈല്‍ ഫോണ്‍ വാങ്ങുന്നതിനെ ചൊല്ലി രക്ഷിതാക്കളുമായി വാക്കുതര്‍ക്കമുണ്ടാവുകയും പ്രകോപനത്തില്‍ വീട്ടില്‍ നിന്നും ഇറങ്ങിപ്പോവുകയുമായിരുന്നു.
ഇവരും 19കാരനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഏകദേശം മൂന്ന് മണിക്കൂറാണ് മലമുകളില്‍ യുവാവ് പൊലീസിനെയും പ്രദേശവാസികളെയും രക്ഷിതാക്കളെയും മുള്‍മുനയില്‍ നിര്‍ത്തിയത്. ഉച്ചയ്ക്ക് ഒരു മണിയോടെ ഏറെ പണിപ്പെട്ട് പിതാവ് മകന്റെ അടുത്തെത്തി കാര്യങ്ങള്‍ സംസാരിച്ചെങ്കിലും യുവാവ് മലമുകളില്‍ നിന്നും താഴേക്ക് എടുത്ത് ചാടുകയായിരുന്നു. അവനെ രക്ഷിക്കാനായി പിതാവും മകനും ഭര്‍ത്താവും ചാടിയത് കണ്ട് പരിഭ്രാന്തിയായ അമ്മയും താഴേക്ക് ചാടുകയായിരുന്നു.