അരുണാചല്‍ പ്രദേശില്‍ ഉരുള്‍പൊട്ടലില്‍ മൂന്ന് പേര്‍ മരിച്ചു; മിന്നല്‍ പ്രളയത്തില്‍ കാണാതായ അഞ്ച് സൈനികര്‍ക്കായി തിരച്ചില്‍

ദിബാങ് താഴ്വരയില്‍ കനത്ത മഴയിലും മിന്നല്‍ പ്രളയത്തിലും ഉരുള്‍പൊട്ടലിലും വന്‍ നാശനഷ്ടമാണ് ഉണ്ടായത്.

 

സംഭവത്തില്‍ നാല് പേര്‍ ഇതുവരെ മരിച്ചു.

അരുണാചല്‍ പ്രദേശിലെ അപ്പര്‍ സുബന്‍സിരിയില്‍ ഉരുള്‍പൊട്ടലില്‍ മൂന്ന് പേര്‍ മരിച്ചു. ഒരാള്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് സൂചന. നാച്ചോ ഗ്രാമത്തിലെ റോഡ് നിര്‍മ്മാണ സ്ഥലത്താണ് അപകടമുണ്ടായത്. ദിബാങ് വാലിയില്‍ ഇന്നലെയുണ്ടായ മിന്നല്‍ പ്രളയത്തില്‍ കാണാതായ അഞ്ച് സൈനികരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. സംഭവത്തില്‍ നാല് പേര്‍ ഇതുവരെ മരിച്ചു.


ദിബാങ് താഴ്വരയില്‍ കനത്ത മഴയിലും മിന്നല്‍ പ്രളയത്തിലും ഉരുള്‍പൊട്ടലിലും വന്‍ നാശനഷ്ടമാണ് ഉണ്ടായത്. മിന്നല്‍ പ്രളയത്തില്‍ നാല് പ്രദേശവാസികള്‍ മരിച്ചു. കാണാതായ അഞ്ച് സൈനികരെ കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് ദുരന്തമുണ്ടായത്. ദിബാങ് താഴ്വരയിലെ ആര്‍മി ക്യാമ്പിലെ രണ്ട് താത്കാലിക വിശ്രമ കേന്ദ്രങ്ങള്‍ പ്രളയ ജലത്തില്‍ ഒഴുകിപ്പോയി. പ്രളയത്തില്‍ ഏഴ് സൈനികര്‍ ഒഴുക്കില്‍പ്പെട്ടെങ്കിലും രണ്ട് പേരെ ഉടന്‍ തന്നെ രക്ഷപ്പെടുത്താനായി. കാണാതായ ബാക്കി അഞ്ച് സൈനികര്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. ഐ ടി ബി പി, എസ് ഡി ആര്‍ എഫ്, പൊലീസ് സംഘങ്ങള്‍ സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

അപ്പര്‍ സുബന്‍സിരി ജില്ലയിലെ കേഓജറിംഗ് - ബയാചിംഗ് റോഡ് നിര്‍മ്മാണ മേഖലയിലുണ്ടായ ശക്തമായ ഉരുള്‍പൊട്ടലിലാണ് നാല് പേര്‍ മരിച്ചത്. താഡു ബകി, താജി റായ്, മാര്‍ക്കോഷ് ബസുമതാരി, ബാബുല്‍ അലി എന്നിവരാണ് മരിച്ചത്. മണ്ണിടിച്ചിലില്‍ കുടുങ്ങി ക്കിടക്കുന്നവര്‍ക്കായി നാച്ചോ പോലീസ് സ്റ്റേഷനില്‍ നിന്നുള്ള സംഘവും ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വിഭാഗവും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.