ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മൂന്ന് പേർ മരിച്ചു
ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മൂന്ന് പേർ മരിച്ചു. മഹാരാഷ്ട്രയിലെ താനെയില്‍ വെള്ളിയാഴ്ച രാത്രി എട്ടരയ്ക്ക് ഇന്ദ്രലോക് കോളനിയിലാണ് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് തീപിടുത്തമുണ്ടയാത്
Updated: Apr 11, 2026, 15:46 IST
മരിച്ച മൂന്ന് പേരുടെയും മൃതദേഹങ്ങള്‍ തിരിച്ചറിയാൻ കഴിയാത്ത വിധം കത്തിക്കരിഞ്ഞ നിലയിലായിരുന്നു
മുംബൈ: ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മൂന്ന് പേർ മരിച്ചു. മഹാരാഷ്ട്രയിലെ താനെയില്‍ വെള്ളിയാഴ്ച രാത്രി എട്ടരയ്ക്ക് ഇന്ദ്രലോക് കോളനിയിലാണ് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് തീപിടുത്തമുണ്ടയാത്.മരിച്ച മൂന്ന് പേരുടെയും മൃതദേഹങ്ങള്‍ തിരിച്ചറിയാൻ കഴിയാത്ത വിധം കത്തിക്കരിഞ്ഞ നിലയിലായിരുന്നു
ഓടും തിണിയും കൊണ്ടു നിർമിച്ച 30 ഓളം വീടുകള്‍ തീപിടുത്തത്തില്‍ കത്തി നശിച്ചു. തീപിടുത്തത്തിനിടെ നിരവധി ഗ്യാസ് സിലിണ്ടറുകളും പൊട്ടിത്തെറിച്ചു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർഫോഴ്സ് ഒരു മണിക്കൂറോളം പരിശ്രമിച്ച ശേഷമാണ് തീ നിയന്ത്രണവിധേയമാക്കിയത്. രക്ഷാപ്രവർത്തനത്തിനിടെ 24 സിലിണ്ടറുകള്‍ നീക്കം ചെയ്തു.. തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല.