വോട്ട് രേഖപ്പെടുത്താൻ നാട്ടിലേക്ക് മടങ്ങുന്നതിനിടെ കാർ ബസിലിടിച്ച്‌ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താൻ  നാട്ടിലേക്ക് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച കാർ ബസിലിടിച്ച്‌ മൂന്നുപേർ മരിച്ചു.കൃഷ്ണഗിരിയിലെ ഹൊസൂറിന് സമീപം വ്യാഴാഴ്ച പുലർച്ചെ നാല് മണിയോടെയായിരുന്നു ദാരുണമായ സംഭവം .

 

യാത്രാമധ്യേ ഇവർ സഞ്ചരിച്ച കാർ സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.കാറിലുണ്ടായിരുന്ന മൂന്ന് പേർ സംഭവസ്ഥലത്ത് വെച്ച്‌ തന്നെ മരണപ്പെട്ടു

തമിഴ്നാട് : തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താൻ  നാട്ടിലേക്ക് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച കാർ ബസിലിടിച്ച്‌ മൂന്നുപേർ മരിച്ചു.കൃഷ്ണഗിരിയിലെ ഹൊസൂറിന് സമീപം വ്യാഴാഴ്ച പുലർച്ചെ നാല് മണിയോടെയായിരുന്നു ദാരുണമായ സംഭവം .

അപകടത്തില്‍പ്പെട്ട നാലുപേരും ബംഗളൂരുവില്‍ താമസിക്കുന്നവരാണ്. വ്യാഴാഴ്ച നടക്കുന്ന വോട്ടെടുപ്പില്‍ പങ്കെടുക്കുന്നതിനായി ധർമ്മപുരി ജില്ലയിലെ തങ്ങളുടെ സ്വദേശം ലക്ഷ്യമാക്കി യാത്ര ചെയ്യുകയായിരുന്നു ഇവർ.

യാത്രാമധ്യേ ഇവർ സഞ്ചരിച്ച കാർ സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.കാറിലുണ്ടായിരുന്ന മൂന്ന് പേർ സംഭവസ്ഥലത്ത് വെച്ച്‌ തന്നെ മരണപ്പെട്ടു. പരിക്കേറ്റയാള്‍ നിലവില്‍ ചികിത്സയിലാണ്.