ലോറൻസ് ബിഷ്ണോയിയുടെ പേരിൽ ബോളിവുഡ് താരങ്ങൾക്ക് ഭീഷണി: ഐടി എൻജിനീയർ ബെംഗളൂരുവിൽ അറസ്റ്റിൽ
അധോലോക കുറ്റവാളി ലോറൻസ് ബിഷ്ണോയിയുടെയും സംഘത്തിന്റെയും പേരിൽ ബോളിവുഡ് താരങ്ങൾക്ക് ഭീഷണി സന്ദേശങ്ങൾ അയച്ച കേസിൽ ഐടി എൻജിനീയർ അറസ്റ്റിൽ. ബെംഗളൂരു സ്വദേശിയായ വൈഭവ് മിശ്രയെയാണ് മുംബൈ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം ബെംഗളൂരുവിലെത്തി പിടികൂടിയത്. ഇൻസ്റ്റഗ്രാം മുഖേന ബോളിവുഡ് പ്രമുഖർക്ക് ഭീഷണി സന്ദേശങ്ങൾ അയച്ചതായി ഇയാൾ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.
മുംബൈ: അധോലോക കുറ്റവാളി ലോറൻസ് ബിഷ്ണോയിയുടെയും സംഘത്തിന്റെയും പേരിൽ ബോളിവുഡ് താരങ്ങൾക്ക് ഭീഷണി സന്ദേശങ്ങൾ അയച്ച കേസിൽ ഐടി എൻജിനീയർ അറസ്റ്റിൽ. ബെംഗളൂരു സ്വദേശിയായ വൈഭവ് മിശ്രയെയാണ് മുംബൈ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം ബെംഗളൂരുവിലെത്തി പിടികൂടിയത്. ഇൻസ്റ്റഗ്രാം മുഖേന ബോളിവുഡ് പ്രമുഖർക്ക് ഭീഷണി സന്ദേശങ്ങൾ അയച്ചതായി ഇയാൾ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.
നടന്മാരായ ആയുഷ്മാൻ ഖുറാന, തുഷാർ കപൂർ അടക്കമുള്ളവർക്കാണ് വൈഭവ് മിശ്ര ഭീഷണി സന്ദേശമയച്ചതെന്നാണ് വിവരങ്ങൾ. ആയുഷ്മാൻ ഖുറാനയോട് ഇയാൾ കോടികൾ ആവശ്യപ്പെട്ടിരുന്നു. അതേസമയം, ബിഷ്ണോയി സംഘത്തിലെ 'ഹാരി ബോക്സർ' ആണെന്ന് അവകാശപ്പെട്ടായിരുന്നു തുഷാർ കപൂറിന് ഭീഷണി സന്ദേശമെത്തിയത്. മറ്റ് താരങ്ങൾക്ക് അയച്ച സന്ദേശങ്ങളും പോലീസ് നിലവിൽ പരിശോധിച്ചുവരികയാണ്.
മുംബൈയിലെ ജൂഹുവിൽ നടൻ ടൈഗർ ഷ്രോഫിന്റെ വാഹനത്തിന് നേരെ ആക്രമണമുണ്ടായി ദിവസങ്ങൾക്ക് ശേഷമാണ് ഈ അറസ്റ്റ് ഉണ്ടായിരിക്കുന്നത്. ബൈക്കിലെത്തിയ രണ്ടുപേർ നടന്റെ വാഹനത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. പിന്നീട് ലോറൻസ് ബിഷ്ണോയി സംഘത്തിന്റെ പേരിൽ അനിൽ പണ്ഡിറ്റ് എന്നയാൾ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്തിരുന്നു.