സിജെപി സമരത്തില്‍ പങ്കെടുത്തവര്‍ ദേശവിരുദ്ധരല്ലെന്ന് മോഹന്‍ ഭാഗവത്
ജെന്‍ സിയും ജെന്‍ ആല്‍ഫയും പഴയ തലമുറയേക്കാള്‍ സത്യസന്ധരാണെന്നും പുതിയ തലമുറയെ താന്‍ അന്ധമായി വിശ്വസിക്കുന്നുവെന്നും മോഹന്‍ ഭാഗവത് അഭിപ്രായപ്പെട്ടു.
പ്രതിഷേധങ്ങള്‍ ജനാധിപത്യ സംവിധാനത്തിന്റെ സ്വാഭാവികമായ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യ തലസ്ഥാനത്തെ വിദ്യാര്‍ത്ഥി പ്രതിഷേധങ്ങളെയും സി ജെ പി സമരങ്ങളെയും ന്യായീകരിച്ച് ആര്‍ എസ് എസ് തലവന്‍ മോഹന്‍ ഭാഗവത്. മുംബൈയില്‍ നടന്ന ഐ ഐ എം യു എന്നിന്റെ വിദ്യാര്‍ത്ഥി സമ്മേളനത്തില്‍ സംസാരിക്കവേയാണ് അദ്ദേഹം നിര്‍ണായക നിലപാട് വ്യക്തമാക്കിയത്. സമരങ്ങളിലും പ്രതിഷേധങ്ങളിലും പങ്കെടുത്തു എന്നതുകൊണ്ട് മാത്രം 'ജെന്‍ സി' തലമുറയിലുള്ളവര്‍ രാജ്യദ്രോഹികളോ ദേശവിരുദ്ധരോ ആകില്ലെന്നും പ്രതിഷേധങ്ങള്‍ ജനാധിപത്യ സംവിധാനത്തിന്റെ സ്വാഭാവികമായ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
ജെന്‍ സിയും ജെന്‍ ആല്‍ഫയും പഴയ തലമുറയേക്കാള്‍ സത്യസന്ധരാണെന്നും പുതിയ തലമുറയെ താന്‍ അന്ധമായി വിശ്വസിക്കുന്നുവെന്നും മോഹന്‍ ഭാഗവത് അഭിപ്രായപ്പെട്ടു. പഴയ തലമുറ ഭരണകൂടങ്ങളെ അന്ധമായി അനുസരിക്കുകയും ചോദ്യം ചെയ്യാന്‍ മടിക്കുകയും ചെയ്തിരുന്നെങ്കില്‍, പുതിയ തലമുറ ചോദ്യങ്ങള്‍ ചോദിക്കാനും യുക്തിസഹമായ ഉത്തരങ്ങള്‍ തേടാനും തയ്യാറാകുന്നുണ്ട്. രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ഇനിയും ഒരുപാട് കാര്യങ്ങള്‍ മെച്ചപ്പെടാനുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ ഉന്നയിക്കുന്ന പരാതികള്‍ യഥാര്‍ത്ഥമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.