'മമതയുടെ ജനപ്രീതിയുടെ നിഴലില്‍ മാത്രം ജയിച്ച ഒന്നിനും കൊള്ളാത്തവര്‍ വിമതര്‍, ചേരിമാറ്റം കേന്ദ്ര ഏജന്‍സികളെ പേടിച്ച്'; മഹുവ മൊയ്ത്ര

കേന്ദ്ര ഏജന്‍സികളെയും അറസ്റ്റ് ഭീഷണികളെയും ഭയന്നാണ് വിമതര്‍ ചേരിമാറിയതെന്നും ബിജെപിയാണ് ഈ പിളര്‍പ്പിന് പിന്നിലെന്നും മഹുവ മൊയ്ത്ര ആരോപിച്ചു.

 

മമത ബാനര്‍ജിയുടെ ജനപ്രീതിയുടെ നിഴലില്‍ മാത്രം രക്ഷപ്പെട്ടുപോന്ന ഇവര്‍ക്ക് പ്രതിപക്ഷത്തിരുന്ന് ബിജെപിയോട് പോരാടാനുള്ള കഴിവില്ലെന്നും അവര്‍ പരിഹസിച്ചു.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ തൃണമൂല്‍ കോണ്‍ഗ്രസ് കടന്നുപോകവെ, മൗനം വെടിഞ്ഞ് മഹുവ മൊയ്ത്ര എംപി രംഗത്തെത്തി. വിമത എംഎല്‍എമാരെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. നിയമസഭാ കക്ഷിയുടെ നിയന്ത്രണം പിടിച്ചെടുത്ത വിമതര്‍ വെറും 'ഒന്നിനും കൊള്ളാത്ത' നേതാക്കളാണെന്ന് മഹുവ തുറന്നടിച്ചു. മമത ബാനര്‍ജിയുടെ ജനപ്രീതിയുടെ നിഴലില്‍ മാത്രം രക്ഷപ്പെട്ടുപോന്ന ഇവര്‍ക്ക് പ്രതിപക്ഷത്തിരുന്ന് ബിജെപിയോട് പോരാടാനുള്ള കഴിവില്ലെന്നും അവര്‍ പരിഹസിച്ചു.

കേന്ദ്ര ഏജന്‍സികളെയും അറസ്റ്റ് ഭീഷണികളെയും ഭയന്നാണ് വിമതര്‍ ചേരിമാറിയതെന്നും ബിജെപിയാണ് ഈ പിളര്‍പ്പിന് പിന്നിലെന്നും മഹുവ മൊയ്ത്ര ആരോപിച്ചു. പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട ഋതബ്രത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള വിമതര്‍ക്ക് പ്രതിപക്ഷത്ത് ഇരിക്കാന്‍ താല്പര്യമില്ല. അതുകൊണ്ടാണ് അവര്‍ സുരക്ഷിതമായ പാത തെരഞ്ഞെടുത്തത്. 'യഥാര്‍ത്ഥ തൃണമൂല്‍ കോണ്‍ഗ്രസ്' എന്ന് വിളിക്കാന്‍ വിമതര്‍ക്ക് യാതൊരു അവകാശവുമില്ലെന്നും മഹുവ കൂട്ടിച്ചേര്‍ത്തു.