ഈ മാസം രാജ്യത്ത് സാധാരണയില്‍ കൂടുതല്‍ മഴ; കൊടുങ്കാറ്റുണ്ടാകുമെന്നും മുന്നറിയിപ്പ്
ഈ മാസം രാജ്യത്ത് സാധാരണയില്‍ കൂടുതല്‍ മഴ; കൊടുങ്കാറ്റുണ്ടാകുമെന്നും മുന്നറിയിപ്പ്
ല ഭാഗങ്ങളിലും വ്യാപകമായ മഴയും ഇടിമിന്നലും മണിക്കൂറില്‍ 40-60 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിക്കുന്ന കാറ്റും ഉണ്ടാകും.
May 2, 2026, 07:50 IST
അടുത്ത ദിവസങ്ങളില്‍ രാജ്യത്തെ നിരവധി പ്രദേശങ്ങളില്‍ ശക്തമായ മഴ ലഭിക്കാനാണ് സാധ്യത.
ഈ മാസം ഇന്ത്യയിലുടനീളം സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത ദിവസങ്ങളില്‍ രാജ്യത്തെ നിരവധി പ്രദേശങ്ങളില്‍ ശക്തമായ മഴ ലഭിക്കാനാണ് സാധ്യത.
നിരവധി പ്രദേശങ്ങളില്‍ കൊടുങ്കാറ്റുണ്ടാകുമെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. പല ഭാഗങ്ങളിലും വ്യാപകമായ മഴയും ഇടിമിന്നലും മണിക്കൂറില്‍ 40-60 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിക്കുന്ന കാറ്റും ഉണ്ടാകും.
ഈ മാസത്തെ മഴ ദീര്‍ഘകാല ശരാശരിയുടെ 110 ശതമാനം കവിയുമെന്നാണ് പ്രവചനം. 1971 മുതല്‍ 2020 വരെയുള്ള കണക്കുകള്‍ പ്രകാരം മെയ് മാസത്തിലെ മഴയുടെ എല്‍പിഎ ഉത്തരേന്ത്യയിലും രാജ്യത്തുടനീളവും 64.1 മില്ലിമീറ്ററാണ്.