ആദ്യമായിട്ടില്ല ഇത്തരം വെല്ലുവിളികള്‍ നേരിടുന്നത്, നിയമം പാലിച്ചു തന്നെ മുന്നോട്ട് പോകുമെന്ന് ഗൗതം അദാനി
പ്രചരിക്കുന്നതൊന്നുമല്ല വസ്തുതയെന്നും നിക്ഷിപ്ത താല്‍പര്യത്തോടെയുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നതെന്നുമായിരുന്നു അദാനിയുടെ പ്രതികരണം.
Dec 1, 2024, 07:28 IST
ജയ്പൂരില്‍ നടന്ന ജെംസ് ആന്‍ഡ് ജ്വല്ലറി അവാര്‍ഡ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഗൗതം അദാനി.
അദാനി ഗ്രൂപ്പിനെതിരെ അമേരിക്കയില്‍ അഴിമതി കേസ് ചുമത്തിയതില്‍ പ്രതികരണവുമായി ഗൗതം അദാനി തന്നെ രംഗത്ത്.ഈ വിഷയത്തില്‍ ആദ്യമായാണ് ഗൗതം അദാനി പരസ്യമായി പ്രതികരിക്കുന്നത്.
ജയ്പൂരില്‍ നടന്ന ജെംസ് ആന്‍ഡ് ജ്വല്ലറി അവാര്‍ഡ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഗൗതം അദാനി. പ്രചരിക്കുന്നതൊന്നുമല്ല വസ്തുതയെന്നും നിക്ഷിപ്ത താല്‍പര്യത്തോടെയുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നതെന്നുമായിരുന്നു അദാനിയുടെ പ്രതികരണം.
യാതൊരു നിയമവിരുദ്ധ പ്രവര്‍ത്തനവും താന്‍ നടത്തിയിട്ടില്ല. എങ്കിലും വസ്തുതകളേക്കാള്‍ വേഗത്തില്‍ തെറ്റായ കാര്യങ്ങള്‍ എടുത്തുകാണിക്കപ്പെടുന്നു. ഓരോ ആക്രമണവും തന്നെ കൂടുതല്‍ ശക്തിപ്പെടുത്തുക മാത്രമാണ് ചെയ്യുന്നത്. ആദ്യമായിട്ടില്ല ഇത്തരം വെല്ലുവിളികള്‍ താന്‍ നേരിടുന്നതെന്നും നിയമം പാലിച്ച് തന്നെ മുന്നോട്ടുപോകും എന്നും ഗൗതം അദാനി പറഞ്ഞു.