'ഇത് എഐ അല്ല...'; യമുനാ നദിയിലെ മലിനീകരത്തില്‍ ബിജെപിയെ വിമര്‍ശിച്ച് എഎപി
'ഇത് എഐ അല്ല...'; യമുനാ നദിയിലെ മലിനീകരത്തില്‍ ബിജെപിയെ വിമര്‍ശിച്ച് എഎപി
ഛഠ് പൂജ ആഘോഷങ്ങള്‍ക്കായി ആയിരക്കണക്കിന് പൂര്‍വാഞ്ചലി വിശ്വാസികള്‍ യമുനാ നദീതീരങ്ങളില്‍ ഒത്തുകൂടിയതിനിടെയാണ് എഎപിയുടെ വിമര്‍ശനം.
യമുന ശുചീകരിക്കുമെന്ന ബിജെപിയുടെ വാഗ്ദാനങ്ങള്‍ പാളിപ്പോയെന്ന് എഎപി ആരോപിച്ചു.
ഡല്‍ഹിയിലെയും കേന്ദ്രത്തിലെയും ബിജെപി സര്‍ക്കാരുകള്‍ വ്യാജ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നുവെന്ന് ആരോപിച്ച് യമുനയിലെ മലിനീകരണ വിഷയം രാഷ്ട്രീയ ചര്‍ച്ചാവിഷയമാക്കി ആം ആദ്മി പാര്‍ട്ടി. ഛഠ് പൂജ ആഘോഷങ്ങള്‍ക്കായി ആയിരക്കണക്കിന് പൂര്‍വാഞ്ചലി വിശ്വാസികള്‍ യമുനാ നദീതീരങ്ങളില്‍ ഒത്തുകൂടിയതിനിടെയാണ് എഎപിയുടെ വിമര്‍ശനം.
യമുന ശുചീകരിക്കുമെന്ന ബിജെപിയുടെ വാഗ്ദാനങ്ങള്‍ പാളിപ്പോയെന്ന് എഎപി ആരോപിച്ചു. രേഖ ഗുപ്ത സര്‍ക്കാര്‍ യമുനയുടെ ശുചീകരണവുമായി ബന്ധപ്പെട്ട് കള്ളം പറയുകയാണെന്ന് എഎപി എക്സ് പോസ്റ്റില്‍ വ്യക്തമാക്കി. നദിയില്‍ പൊങ്ങിക്കിടക്കുന്ന വിഷപ്പതയ്ക്കിടയില്‍ ഛഠ് പൂജ ചെയ്യുന്ന ഒരാളുടേതെന്ന് അവകാശപ്പെടുന്ന ചിത്രം എഎപി പങ്കുവെച്ചിരുന്നു. യമുന നദി ശുചീകരിക്കുമെന്ന് ബിജെപി തങ്ങളുടെ 'ഫോര്‍-എഞ്ചിന്‍' സര്‍ക്കാരിനെക്കുറിച്ച് നടത്തിയ എല്ലാ അവകാശവാദങ്ങളും ഇന്ന് പൊളിഞ്ഞിരിക്കുന്നു എന്ന് എഎപി പറഞ്ഞു