തിരുവനന്തപുരം-ദില്ലി രാജധാനി എക്‌സ്പ്രസില്‍ തീപിടുത്തം

യാത്രക്കാരെ എല്ലാവരെയും ഒഴിപ്പിച്ചു. ആളപായമില്ലെന്നാണ് പ്രാഥമിക വിവരം.

 

ബോഗികള്‍ പൂര്‍ണമായി കത്തിയമര്‍ന്നു. പുലര്‍ച്ചെ അഞ്ചേകാലോടെയാണ് അപകടം

തിരുവനന്തപുരം-ദില്ലി രാജധാനി എക്‌സ്പ്രസില്‍ തീപിടുത്തം. രാജസ്ഥാനിലെ കോട്ടയ്ക്ക് സമീപെ വെച്ചാണ് അപകടമുണ്ടായത്. ബി വണ്‍ എസി കോച്ച്, എന്‍ജിന്‍ കംപാര്‍ട്ട്‌മെന്റുകളിലാണ് തീ പിടുത്തമുണ്ടായത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ട്രെയിന്‍ തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടത്. 

ബോഗികള്‍ പൂര്‍ണമായി കത്തിയമര്‍ന്നു. പുലര്‍ച്ചെ അഞ്ചേകാലോടെയാണ് അപകടം. യാത്രക്കാരെ എല്ലാവരെയും ഒഴിപ്പിച്ചു. ആളപായമില്ലെന്നാണ് പ്രാഥമിക വിവരം. ബോഗിയും എഞ്ചിനും വേര്‍പെടുത്തി. നിരവധി മലയാളിയാത്രക്കാരും ട്രെയിനില്‍ ഉണ്ട്. മിനിയാന്ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് ഇന്ന് ഉച്ചയോടെ ദില്ലിയിലെത്തേണ്ട ട്രെയിനായിരുന്നു. 2 ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തി തീയണച്ചു. അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി റെയില്‍വേ അറിയിച്ചു.