തോക്കുചൂണ്ടി ജ്വല്ലറിയിലെത്തി മോഷ്ടാക്കള്‍, ബിഹാറില്‍ 400 കോടിയുടെ സ്വര്‍ണം കവര്‍ന്നു
ഷോറൂമിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങളും വെള്ളിയും പണവും പൂര്‍ണമായും കൊള്ളയടിച്ചെന്നാണ് ജീവനക്കാര്‍ പറയുന്നത്.
എട്ടുപേരടങ്ങുന്ന സംഘം ബൈക്കുകളിലാണ് എത്തിയത്.
ബിഹാറിലെ ബെട്ടിയയില്‍ ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച. സെങ്കോ ഗോള്‍ഡ് ആന്‍ഡ് ഡയ്മണ്ട്സിന്റെ ഷോറൂമിലാണ് മോഷ്ടാക്കളെത്തിയത്. കോടിക്കണക്കിന് രൂപ വിലമതിക്കുന്ന സ്വര്‍ണ വെള്ളി ആഭരണങ്ങളും പണവും കവര്‍ന്നു.
എട്ടുപേരടങ്ങുന്ന സംഘം ബൈക്കുകളിലാണ് എത്തിയത്. ഷോറൂമിലേക്ക് ഇരച്ചുകയറിയ സംഘം തോക്കും മറ്റ് മാരക ആയുധങ്ങളും കാണിച്ച് ജീവനക്കാരേയും ഉപഭോക്താക്കളേയും ഭീഷണിപ്പെടുത്തി. കൈകള്‍ കൂട്ടിക്കെട്ടുകയും മൊബൈല്‍ അടക്കം പിടിച്ചെടുക്കുകയും ചെയ്തു. പിന്നീട് ആഭരണങ്ങളും പണവും കവരുകയായിരുന്നു.
ഷോറൂമിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങളും വെള്ളിയും പണവും പൂര്‍ണമായും കൊള്ളയടിച്ചെന്നാണ് ജീവനക്കാര്‍ പറയുന്നത്. 30 മുതല്‍ 40 കോടി വരെ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളാണ് കൊള്ളയടിക്കപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം. മൂല്യം കണക്കിലാക്കുന്നതേയുള്ളൂ. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്.