അവര്‍ ദുര്‍ബലരായിരുന്നപ്പോള്‍ പിന്തുണച്ചു, ഇന്ന് അവരുടെ ശബ്ദം ശക്തമാണ്; സിജെപി ക്ഷണത്തില്‍ സോനം വാങ്ചുക്ക്
അവര്‍ ദുര്‍ബലരായിരുന്നപ്പോള്‍ പിന്തുണച്ചു, ഇന്ന് അവരുടെ ശബ്ദം ശക്തമാണ്; സിജെപി ക്ഷണത്തില്‍ സോനം വാങ്ചുക്ക്
കളങ്കമില്ലാത്ത തെരഞ്ഞടുപ്പ് കമ്മീഷന്‍ രാജ്യത്തിന്റെ ഏറ്റവും വലിയ ആവശ്യകതയാണെന്ന് സോനം വാങ്ചുക്ക് പറഞ്ഞു.
ഇപ്പോള്‍ അവര്‍ ഈ രാജ്യത്തെ ഉണര്‍ത്താന്‍ പാകത്തിനുള്ള ശബ്ദമായി മാറിയെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള സമരത്തില്‍ പിന്തുണ ആവശ്യപ്പെട്ടുള്ള സിജെപി ക്ഷണത്തില്‍ പ്രതികരണവുമായി സോനം വാങ്ചുക്ക്. അവര്‍ ദുര്‍ബലരായിരുന്ന സമയത്തായിരുന്നു താന്‍ അവര്‍ക്ക് പിന്തുണ നല്‍കിയതെന്നും, എന്നാല്‍ ഇപ്പോള്‍ അവര്‍ ഈ രാജ്യത്തെ ഉണര്‍ത്താന്‍ പാകത്തിനുള്ള ശബ്ദമായി മാറിയെന്നും അദ്ദേഹം പറഞ്ഞു.
കളങ്കമില്ലാത്ത തെരഞ്ഞടുപ്പ് കമ്മീഷന്‍ രാജ്യത്തിന്റെ ഏറ്റവും വലിയ ആവശ്യകതയാണെന്ന് സോനം വാങ്ചുക്ക് പറഞ്ഞു. അതിനായുള്ള പോരാട്ടത്തില്‍ താന്‍ പൂര്‍ണ പിന്തുണയാണ് നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍, പ്രതിഷേധത്തില്‍ നേരിട്ട് പങ്കെടുക്കാന്‍ തനിക്ക് കഴിഞ്ഞേക്കില്ല. എല്ലാ സമരങ്ങളിലും വ്യക്തിപരമായി പങ്കെടുക്കാന്‍ കഴിയില്ലെങ്കിലും, അവയ്ക്ക് താന്‍ പ്രാഥമിക പിന്തുണ നല്‍കുന്നു. ജന്തര്‍ മന്തറില്‍ സിജെപി ദുര്‍ബലമായിരുന്ന ഘട്ടത്തില്‍ താന്‍ അവര്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കിയിരുന്നു. ഇപ്പോള്‍ അവര്‍ക്ക് ശക്തമായ ശബ്ദമുണ്ട്. ആ ശബ്ദം രാജ്യത്തെ ഉണര്‍ത്തുമെന്ന് താന്‍ പ്രത്യാശിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു.