ഒരൊറ്റ ദിവസം കൊണ്ട് പരിചയപ്പെട്ട് വിവാഹിതരായി,രണ്ടാഴ്ചയ്ക്കുള്ളില്‍ യുവതി സ്വർണ്ണവുമായി മുങ്ങിയതായി പരാതി

പെണ്ണ് കാണാൻ പോയി പോയി മടുത്താൽ പിന്നെ കിട്ടുന്ന പെണ്ണിനെ കല്യാണം കഴിക്കാം എന്നുള്ള ചിന്ത എല്ലാവർക്കും വരും.. എന്നാൽ ഒറ്റ ദിവസം കൊണ്ട് പെണ്ണ് കണ്ട്  75000 എണ്ണി ബ്രോക്കാർക്ക് കൊടുത്ത് അപ്പോൾ തന്നെ കല്യാണം കഴിച്ച് പറ്റിക്ക പെട്ട ഒരാളുടെ അവസ്ഥ  നമ്മൾക്ക് ചിന്തിക്കാൻ പറ്റുമോ.. അങ്ങിനെ ഒരു സംഭവമാണ് ബെംഗളൂരുവില്‍  നടന്നത്.

വേറെ ആള്‍ക്കാർ വിവാഹം കഴിക്കുമെന്ന് ബ്രോക്കർ ഭീഷണിപ്പെടുത്തിയതിനാലാണ് ഇത്ര വേഗം വിവാഹം കഴിച്ചതെന്ന് ഭാസ്കർ പറയുന്നു.

പെണ്ണ് കാണാൻ പോയി പോയി മടുത്താൽ പിന്നെ കിട്ടുന്ന പെണ്ണിനെ കല്യാണം കഴിക്കാം എന്നുള്ള ചിന്ത എല്ലാവർക്കും വരും.. എന്നാൽ ഒറ്റ ദിവസം കൊണ്ട് പെണ്ണ് കണ്ട്  75000 എണ്ണി ബ്രോക്കാർക്ക് കൊടുത്ത് അപ്പോൾ തന്നെ കല്യാണം കഴിച്ച് പറ്റിക്ക പെട്ട ഒരാളുടെ അവസ്ഥ  നമ്മൾക്ക് ചിന്തിക്കാൻ പറ്റുമോ.. അങ്ങിനെ ഒരു സംഭവമാണ് ബെംഗളൂരുവില്‍  നടന്നത്.

 ഒരൊറ്റ ദിവസം കൊണ്ട് പരിചയപ്പെട്ട് വിവാഹിതരായ യുവതി രണ്ടാഴ്ചയ്ക്കുള്ളില്‍ സ്വർണ്ണവുമായി മുങ്ങിയതായി പരാതി.ബെംഗളൂരുവില്‍ സ്വകാര്യ കമ്പനി ജീവനക്കാരനായ ആന്ധ്രാപ്രദേശ് സ്വദേശി ഭാസ്കർ ആണ് തന്റെ ഭാര്യ നേത്രയ്‌ക്കെതിരെ (24) പൊലീസില്‍ പരാതി നല്‍കിയത്. വിവാഹ ബ്രോക്കർ വഴിയാണ് ഭാസ്കർ നേത്രയെ പരിചയപ്പെടുന്നത്.

ഫെബ്രുവരി 27ന് ആദ്യമായി കണ്ടുമുട്ടിയ ഇവർ, മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ വിവാഹിതരാകാൻ തീരുമാനിക്കുകയും അന്നുതന്നെ വിവാഹം കഴിക്കുകയും ചെയ്തു. വധുവിനെ കണ്ടെത്തി നല്‍കിയതിന് ബ്രോക്കറിന്, ഭാസ്കർ 75,000 രൂപ നല്‍കിയിരുന്നു. വേറെ ആള്‍ക്കാർ വിവാഹം കഴിക്കുമെന്ന് ബ്രോക്കർ ഭീഷണിപ്പെടുത്തിയതിനാലാണ് ഇത്ര വേഗം വിവാഹം കഴിച്ചതെന്ന് ഭാസ്കർ പറയുന്നു.

വിവാഹശേഷം ഭാസ്കറിൻ്റെ അമ്മാവന്റെ വീട്ടിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. മാർച്ച്‌ 15-ന് ഭാസ്കർ സ്വന്തം നാട്ടിലേക്ക് പോയ സമയത്താണ് നേത്രയെ കാണാതാകുന്നത്. നേത്ര നേരത്തെ വിവാഹം കഴിച്ചതാണെന്നും രണ്ട് കുട്ടികളുണ്ടെന്നും ഭാസ്കർ ആരോപിക്കുന്നു. സ്വർണ്ണാഭരണങ്ങളും കൊണ്ടുപോയതായി ഭാസ്കർ പൊലീസിനോട് പറഞ്ഞു.