അവര്‍ ഒറ്റി, ഡിഎംകെയെ പിന്നില്‍ നിന്ന് കുത്തി'; കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി മോദി
അവര്‍ ഒറ്റി, ഡിഎംകെയെ പിന്നില്‍ നിന്ന് കുത്തി'; കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി മോദി
രാഷ്ട്രീയമായി നിലനില്‍ക്കാന്‍ മറ്റൊരു പാര്‍ട്ടിയെ കൂടി കോണ്‍ഗ്രസിന് ആവശ്യമായി വന്നിരിക്കുകയാണെന്നും മോദി വിമര്‍ശിച്ചു.
മുപ്പത് വര്‍ഷത്തോളം, പ്രതിസന്ധി ഘട്ടങ്ങളില്‍ കൂടെനിന്ന ഡിഎംകെയെ രാഷ്ട്രീയ കാറ്റ് മാറിയ നിമിഷം കോണ്‍ഗ്രസ് ഒറ്റിക്കൊടുത്തുവെന്ന് മോദി വിമര്‍ശിച്ചു.
കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. തമിഴ്‌നാട്ടില്‍ ഡിഎംകെയെ കൈവിട്ട് ടിവികെയെ പിന്തുണച്ച് സര്‍ക്കാറില്‍ ഭാഗമായതിന് പിന്നാലെയാണ് മോദിയുടെ വിമര്‍ശനം.
മുപ്പത് വര്‍ഷത്തോളം, പ്രതിസന്ധി ഘട്ടങ്ങളില്‍ കൂടെനിന്ന ഡിഎംകെയെ രാഷ്ട്രീയ കാറ്റ് മാറിയ നിമിഷം കോണ്‍ഗ്രസ് ഒറ്റിക്കൊടുത്തുവെന്ന് മോദി വിമര്‍ശിച്ചു. അധികാരത്തോടുള്ള അത്യാര്‍ത്തി മൂലം, അധികാരം കൊതിയന്മാരായ കോണ്‍ഗ്രസ് കിട്ടിയ ആദ്യ അവസരത്തില്‍ തന്നെ ഡി.എം.കെയെ പിന്നില്‍ നിന്ന് കുത്തിയെന്നും രാഷ്ട്രീയമായി നിലനില്‍ക്കാന്‍ മറ്റൊരു പാര്‍ട്ടിയെ കൂടി കോണ്‍ഗ്രസിന് ആവശ്യമായി വന്നിരിക്കുകയാണെന്നും മോദി വിമര്‍ശിച്ചു.
പലപ്പോഴും പ്രതിസന്ധികളില്‍ ഡി.എം.കെയുമായുള്ള സഖ്യമാണ് കോണ്‍ഗ്രസിനെ രക്ഷിച്ചത്. വാസ്തവത്തില്‍, 2014-ന് മുമ്പുള്ള പത്ത് വര്‍ഷത്തെ അവരുടെ സര്‍ക്കാര്‍ പ്രധാനമായും നിലനിന്നത് ഡി.എം.കെ കാരണമായിരുന്നുവെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.