രാജ്യത്ത് പെട്രോള്‍, ഡീസല്‍ എന്നിവയുടെ സ്റ്റോക്ക് ആവശ്യത്തിനുണ്ട്; വ്യാജ പ്രചാരണങ്ങളില്‍ വിശ്വസിക്കരുത്, കേന്ദ്രസര്‍ക്കാര്‍
രാജ്യത്ത് പെട്രോള്‍, ഡീസല്‍ എന്നിവയുടെ സ്റ്റോക്ക് ആവശ്യത്തിനുണ്ടെന്നും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.
നിലവില്‍ രണ്ട് മാസത്തേക്കാവശ്യമായ ക്രൂഡ് ഓയില്‍ ശേഖരം ഇന്ത്യയിലുണ്ട്. ഇന്ധന പ്രതിസന്ധിയെക്കുറിച്ചുള്ള വ്യാജ പ്രചാരണങ്ങളില്‍ വിശ്വസിച്ച് ആരും അനാവശ്യമായി സ്റ്റോക്ക് ചെയ്യരുതെന്നും അധികൃതര്‍ അറിയിച്ചു.
നിലവില്‍ രണ്ട് മാസത്തേക്കാവശ്യമായ ക്രൂഡ് ഓയില്‍ ശേഖരം ഇന്ത്യയിലുണ്ട്. ഇന്ധന പ്രതിസന്ധിയെക്കുറിച്ചുള്ള വ്യാജ പ്രചാരണങ്ങളില്‍ വിശ്വസിച്ച് ആരും അനാവശ്യമായി സ്റ്റോക്ക് ചെയ്യരുതെന്നും അധികൃതര്‍ അറിയിച്ചു.
പെട്രോള്‍, ഡീസല്‍, വാണിജ്യ എല്‍.പി.ജി എന്നിവയുടെ വിതരണം തടസ്സമില്ലാതെ തുടരുന്നു. കേന്ദ്ര ഇടപെടല്‍ മൂലം വിമാന ഇന്ധന നിരക്ക് കുത്തനെ ഉയരുന്നത് തടയാന്‍ സാധിച്ചു. ഇത് വിമാന കമ്പനികള്‍ക്ക് വലിയ ആശ്വാസമാണ്. ഹോര്‍മുസ് കടലിടുക്ക് കടന്ന 'BW TYR' എന്ന എല്‍.പി.ജി ടാങ്കര്‍ മുംബൈ തീരത്തെത്തി. പിന്നാലെ 'BW WLM' മംഗളൂരു തുറമുഖത്തുമെത്തും.
ഈ രണ്ട് കപ്പലുകളിലുമായി 94,000 മെട്രിക് ടണ്ണിലധികം എല്‍.പി.ജിയാണ് രാജ്യത്തേക്ക് എത്തുന്നത്. കൂടാതെ പേര്‍ഷ്യന്‍ ഗള്‍ഫിലുള്ള 18 ഇന്ത്യന്‍ ടാങ്കറുകള്‍ക്ക് കൂടി ഉടന്‍ യാത്രാ അനുമതി ലഭിക്കുമെന്ന് ഷിപ്പിംഗ് മന്ത്രാലയം അറിയിച്ചു.
എന്നാൽ നയാരക്ക് പിന്നാലെ ഇന്ധന വില വര്‍ധിപ്പിച്ച് ഷെല്‍ ഇന്ത്യ . ഏപ്രില്‍ 1 മുതല്‍ ഇന്ധനവിലയില്‍ വൻ വർധനവ് വരുത്തി. ഇറാൻ സംഘർഷത്തെത്തുടർന്ന് ആഗോള എണ്ണവിലയിലുണ്ടായ കുതിച്ചുചാട്ടമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്.
പെട്രോളിന് ലിറ്ററിന് 7.41 രൂപയാണ് വർധിച്ചത്. ഇതോടെ സാധാരണ പെട്രോളിന് 119.85 രൂപയും പവർ വേരിയന്റിന് 129.85 രൂപയുമായി. എന്നാല്‍ ഡീസലിനാണ് ഏറ്റവും വലിയ വിലവർധനവ് രേഖപ്പെടുത്തിയത്. ലിറ്ററിന് 25.01 രൂപയുടെ വർധനവാണ് ഷെല്‍ വരുത്തിയത്.ഇതോടെ റെഗുലർ ഡീസല്‍ ലിറ്ററിന് 123.52 രൂപയായും പ്രീമിയം വേരിയന്റ് 133.52 രൂപയായും ഉയർന്നു. വരും ദിവസങ്ങളില്‍ ഡീസല്‍ വില 148 മുതല്‍ 165 രൂപ വരെ ഉയർന്നേക്കാമെന്ന് സൂചനയുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.