തെലങ്കാനയിൽ സ്‌കൂളിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ച വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷ ബാധ
Nov 21, 2024, 20:55 IST
ഹൈദരാബാദ്: തെലങ്കാനയിലെ ഒരു സർക്കാർ സ്‌കൂളിൽ ഉച്ചഭക്ഷണം കഴിച്ചതിന് പിന്നാലെ 30 വിദ്യാർത്ഥികളെ ഭക്ഷ്യവിഷ ബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂളിൽ നൽകിയ ഉച്ചഭക്ഷണത്തിൽ പുഴുക്കൾ ഉണ്ടെന്ന് കുട്ടികളും രക്ഷിതാക്കളും ആരോപിച്ചു. ബുധനാഴ്ചയാണ് സംഭവം. നാരായൺപേട്ട ജില്ലയിലെ മഗനൂർ ജില്ലാ പരിഷത്ത് സർക്കാർ ഹൈസ്‌കൂളിലാണ് സംഭവം.
ഭക്ഷണം കഴിച്ചതിന് തൊട്ടുപിന്നാലെ വിദ്യാർഥികൾക്ക് വയറുവേദനയും ഛർദ്ദിയുമുണ്ടാകുകയായിരുന്നു. തുടർന്ന് അധ്യാപകരും ജീവനക്കാരും വിദ്യാർഥികളെ ആശുപത്രിയിൽ എത്തിച്ചു. കുട്ടികൾക്ക് വിളമ്പിയ ഉപ്പുമാവിൽ പുഴുക്കൾ ഉണ്ടായിരുന്നെന്ന് വിദ്യാർഥികളിലൊരാൾ മാധ്യമങ്ങളോട് വെളിപ്പെടുത്തി.