യുവതിയുടെ സ്വകാര്യഭാഗത്ത് സാനിറ്റൈസര്‍ ഒഴിച്ച് തീ കൊളുത്തി ; ആണ്‍സുഹൃത്ത് അറസ്റ്റില്‍

 

ത്രിപുര സ്വദേശിയായ യുവതിയെ ക്രൂകൃത്യത്തിന് ഇരയാക്കിയ ആണ്‍സുഹൃത്ത് ശിവം എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

 

ദില്ലിയില്‍ ബയോ ടെക്നോളജി പഠിക്കാനെത്തിയ 19കാരിയാണ് ക്രൂരതക്കിരയായത്. 

ഗുരുഗ്രാമില്‍ യുവതിയോട് ആണ്‍സുഹൃത്തിന്റെ കൊടുംക്രൂരത. യുവതിയുടെ സ്വകാര്യഭാഗത്ത് സാനിറ്റൈസര്‍ ഒഴിച്ച് തീകൊളുത്തി. ത്രിപുര സ്വദേശിയായ യുവതിയെ ക്രൂകൃത്യത്തിന് ഇരയാക്കിയ ആണ്‍സുഹൃത്ത് ശിവം എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ത്രിപുരയില്‍ നിന്നും ദില്ലിയില്‍ ബയോ ടെക്നോളജി പഠിക്കാനെത്തിയ 19കാരിയാണ് ക്രൂരതക്കിരയായത്. 
കഴിഞ്ഞ വര്‍ഷമാണ് ഡേറ്റിംഗ് ആപ്പ് വഴി ഇവര്‍ പരിചയപ്പെടുന്നതും സൗഹൃദത്തിലാകുന്നതും. 


പിന്നീട് ഗുരുഗ്രാമില്‍ ഇവര്‍ ഒന്നിച്ച് താമസിക്കുകയായിരുന്നു. ഇതിനിടെ ഇവര്‍ തമ്മില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടായി എന്നാണ് പൊലീസ് പറയുന്നത്. ഇവര്‍ താമസിക്കുന്ന ഫ്ലാറ്റില്‍ വെച്ചാണ് യുവതിയുെട സ്വകാര്യഭാഗത്ത് സാനിറ്റൈസര്‍ ഒഴിച്ച് തീകൊളുത്തിയത്. നിലവില്‍ ഗുരുതരമായി പൊള്ളലേറ്റ് പെണ്‍കുട്ടി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ ചികിത്സയിലാണ്. സുഹൃത്തുക്കളെത്തിയാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ശിവത്തെ പൊലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്ത് വരികയാണ്. പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.