യുവതിയെ കെട്ടിയിട്ട് മര്‍ദ്ദിച്ചു ; രണ്ടു പേര്‍ അറസ്റ്റില്‍
യുവതിയെ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യം പുറത്തുവന്നിരുന്നു.
Aug 30, 2024, 07:52 IST
രാജസ്ഥാനിലെ സഞ്ചോര്‍ ജില്ലയില്‍ യുവതിയെ മരത്തില്‍ കെട്ടിയിട്ട് വടികൊണ്ട് മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍.
നര്‍സാന ഗ്രാമത്തിലെ രക്ഷാബന്ധന്‍ ദിനത്തിലാണ് സംഭവം. മര്‍ദ്ദനത്തിന് ഇരയായ യുവതിയുടെ ബന്ധുക്കളായ മംഗളാറാം, ഹിരാറാം എന്നിവരാണ് പ്രതികള്‍. യുവതിയെ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യം പുറത്തുവന്നിരുന്നു. യുവതിയുടെ പരാതിയില്‍ പ്രതികളെ അറസ്റ്റ് ചെയ്തു. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.