പ്രതികള്‍ക്ക് തൂക്കുകയര്‍ നൽകണം...! രാജ്യത്തെ നടുക്കിയ 'നീല ഡ്രം' കൊലപാതകക്കേസില്‍ പ്രതികരിച്ച് ഇരയുടെ 'അമ്മ
ആറ് മാസം പ്രായമുള്ള മകളേയും കൊണ്ടാണ് മുസ്‌കാന്‍ കോടതിയിലെത്തിയത്. സൗരഭിന്റെ അമ്മ കോടതിയില്‍ പൊട്ടിക്കരഞ്ഞു. പ്രതികളെ തൂക്കിക്കൊല്ലണമെന്നും തന്റെ മകന് നീതി വേണമെന്നും അവര്‍ കോടതിയില്‍ പറഞ്ഞു. കോടതി പരിസരത്ത് വലിയ സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. രണ്ട് പ്രതികളും കോടതിയിലെത്തിപ്പോള്‍ തന്നെ സൗരഭിന്റെ അമ്മ പൊട്ടിക്കരഞ്ഞു. മുസ്‌കാന്റെ കുടുംബാംഗങ്ങള്‍ക്കും ഈ കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്നും സൗരഭിന്റെ അമ്മ രേണു ആരോപിച്ചു.
ലഖ്‌നൗ: രാജ്യത്തെ നടുക്കിയ കൊലപാതക കേസായിരുന്നു നീല ഡ്രം കൊലപാതകക്കേസ്. ശിക്ഷയായി പ്രതികള്‍ക്ക് തൂക്കുകയര്‍ തന്നെ നല്‍കണമെന്ന് ഇരയുടെ അമ്മ വ്യക്തമാക്കി. മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ് രാജ്പുത്തിന്റെ കൊലപാതക്കേസ് പരിഗണിച്ചപ്പോള്‍ കോടതി വളപ്പില്‍ വന്‍ ജനക്കൂട്ടം തടിച്ചു കൂടി. സൗരഭിന്റെ ഭാര്യ മുസ്‌കാനും കാമുകന്‍ സാഹിലും ചേര്‍ന്നാണ് കൊലപാതകം നടത്തിയത്. സൗരഭിനെ കൊലപ്പെടുത്തിയ ശേഷം ഒരു നീല ഡ്രമ്മിലാക്കി സിമന്റിട്ട് ഉറപ്പിക്കുകയായിരുന്നു.
ആറ് മാസം പ്രായമുള്ള മകളേയും കൊണ്ടാണ് മുസ്‌കാന്‍ കോടതിയിലെത്തിയത്. സൗരഭിന്റെ അമ്മ കോടതിയില്‍ പൊട്ടിക്കരഞ്ഞു. പ്രതികളെ തൂക്കിക്കൊല്ലണമെന്നും തന്റെ മകന് നീതി വേണമെന്നും അവര്‍ കോടതിയില്‍ പറഞ്ഞു. കോടതി പരിസരത്ത് വലിയ സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. രണ്ട് പ്രതികളും കോടതിയിലെത്തിപ്പോള്‍ തന്നെ സൗരഭിന്റെ അമ്മ പൊട്ടിക്കരഞ്ഞു. മുസ്‌കാന്റെ കുടുംബാംഗങ്ങള്‍ക്കും ഈ കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്നും സൗരഭിന്റെ അമ്മ രേണു ആരോപിച്ചു.
സൗരഭ് രാജ്പുത്തും മുസ്‌കാന്‍ രസ്തോഗിയും 2016-ലാണ് പ്രണയിച്ച് വിവാഹിതരായത്. ഭാര്യയോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുന്നതിനായി സൗരഭ് തന്റെ മര്‍ച്ചന്റ് നേവിയിലെ ജോലി ഉപേക്ഷിച്ചു. എന്നാല്‍ ഈ പ്രണയവിവാഹത്തോടും പെട്ടെന്ന് ജോലി ഉപേക്ഷിച്ച സൗരഭിന്റെ തീരുമാനത്തോടും കുടുംബത്തിന് യോജിപ്പില്ലായിരുന്നു. ഇത് വീട്ടില്‍ തര്‍ക്കങ്ങള്‍ക്ക് കാരണമാവുകയും തുടര്‍ന്ന് സൗരഭ് ഭാര്യയോടൊപ്പം ഒരു വാടക വീട്ടിലേക്ക് താമസം മാറുകയും ചെയ്തു. മൂന്ന് വര്‍ഷത്തിന് ശേഷം, 2019 ല്‍ മുസ്‌കാനും സൗരഭിനും ഒരു പെണ്‍കുഞ്ഞ് ജനിച്ചു. എന്നാല്‍ ആ സന്തോഷം അധികകാലം നീണ്ടുനിന്നില്ല. തന്റെ സുഹൃത്തായ സാഹിലുമായി മുസ്‌കാനുള്ള ബന്ധത്തെക്കുറിച്ച് സൗരഭ് അറിഞ്ഞതോടെ ആ കുടുംബത്തില്‍ കലഹം ആരംഭിച്ചു. ഇരുവരും വിവാഹമോചനത്തെക്കുറിച്ച് പോലും ചിന്തിക്കുന്ന അവസ്ഥയിലെത്തി. തുടര്‍ന്ന് മര്‍ച്ചന്റ് നേവിയില്‍ വീണ്ടും ചേരാന്‍ സൗരഭ് തീരുമാനിക്കുകയും 2023 ല്‍ ജോലിക്കായി വിദേശത്തേക്ക് പോവുകയും ചെയ്തു.
2025 ഫെബ്രുവരി 24 ന് മകളുടെ ആറാം ജന്മദിനാഘോഷങ്ങള്‍ക്കായി സൗരഭ് നാട്ടിലെത്തി. ആ സമയത്താണ് ഭാര്യയും കാമുകനും ചേര്‍ന്ന് കൊലപാതകത്തിന് ആസൂത്രണം ചെയ്തിരുന്നത്. മാര്‍ച്ച് 4-ന് മുസ്‌കാന്‍ സൗരഭിന്റെ ഭക്ഷണത്തില്‍ ഉറക്കഗുളികകള്‍ കലര്‍ത്തി നല്‍കി. അദ്ദേഹം ഉറക്കത്തിലായ സമയത്ത് മുസ്‌കാനും സാഹിലും ചേര്‍ന്ന് അദ്ദേഹത്തെ കൊലപ്പെടുത്തി. തുടര്‍ന്ന് മൃതദേഹം 15 കഷണങ്ങളാക്കി മുറിച്ചു ഒരു ഡ്രമ്മിലാക്കി സിമന്റിട്ട് ഉറപ്പിച്ചു. മൃതദേഹം പിന്നീട് എവിടെയെങ്കിലും ഉപേക്ഷിക്കാനായിരുന്നു ഇവരുടെ പദ്ധതി. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിക്കപ്പെടുന്നത്.