വാതിലിനിടയില്‍പ്പെട്ട് വിദ്യാര്‍ത്ഥിയുടെ കൈവിരല്‍ അറ്റുപ്പോയി ; അടിച്ചുവാരി വേസ്റ്റ് ബാസ്‌ക്കറ്റില്‍ ഇട്ട് അധ്യാപകര്‍
ഗുരുതരാവസ്ഥയിലായ കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ അധ്യാപകര്‍ ശ്രമിക്കാതെ മാതാപിതാക്കളെ വിളിച്ച് അവരെത്തിയതിനു ശേഷമാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്.
വിദ്യാര്‍ത്ഥിനി ഉച്ചഭക്ഷണത്തിനായി വരിനില്‍ക്കുമ്പോഴാണ് കുട്ടിയുടെ വിരലുകള്‍ വാതിലിനിടയില്‍ കുടുങ്ങി അറ്റു പോകുന്നത്.
സ്‌കൂളിലെ ഇരുമ്പുവാതിലിന്റെ ഇടയില്‍പ്പെട്ട് കുട്ടിയുടെ വിരലുകളറ്റു പോയ സംഭവത്തില്‍ അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. തുമകുരു ജില്ലയിലെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലാണ് സംഭവം.
വിദ്യാര്‍ത്ഥിനി ഉച്ചഭക്ഷണത്തിനായി വരിനില്‍ക്കുമ്പോഴാണ് കുട്ടിയുടെ വിരലുകള്‍ വാതിലിനിടയില്‍ കുടുങ്ങി അറ്റു പോകുന്നത്. രക്തസ്രാവം അധികമായ കുട്ടിയുടെ കൈയ്യില്‍ തുണികൊണ്ട് കെട്ടിയതിനു ശേഷം അറ്റുപോയ വിരലുകള്‍ അധ്യാപകര്‍ അടിച്ചുവാരി വേസ്റ്റ് ബാസ്‌ക്കറ്റില്‍ ഇടുകയായിരുന്നു. ഗുരുതരാവസ്ഥയിലായ കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ അധ്യാപകര്‍ ശ്രമിക്കാതെ മാതാപിതാക്കളെ വിളിച്ച് അവരെത്തിയതിനു ശേഷമാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്.
കൃത്യസമയത്ത് കുട്ടിയെ ആശുപത്രിയിലെത്തിക്കാത്തതിനാല്‍ സ്‌കൂള്‍ പ്രഥമാധ്യാപകന്‍ നാഗേഷ്, അധ്യാപകരായ വെങ്കിടേഷ്, ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസര്‍ ഹനുമന്തപ്പ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.