ഫ്രാന്‍സിലെ സാഹചര്യവും ഇന്ത്യയിലേതുമായി താരതമ്യം ചെയ്യാന്‍ കഴിയില്ല,ആരും അക്രമം നടത്തിയില്ലെന്ന് സിജെപി
നിലവില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ രാജ്യതലസ്ഥാനത്തെ സമരത്തിന് രാഷ്ട്രീയ പാര്‍ട്ടികള്‍ ഇടവേള നല്‍കിയിരിക്കുകയാണ്.
Oct 19, 2026, 08:39 IST
സമരക്കാര്‍ക്കെതിരെ ബലപ്രയോഗം നടത്തിയത് പൊലീസാണെന്നും സിജെപി പറഞ്ഞു.
ഫ്രാന്‍സിലെ സാഹചര്യം ചൂണ്ടിക്കാട്ടി ഇന്ത്യയിലെ സമരത്തിനെതിരെ നടക്കുന്ന പ്രചാരണം തള്ളി കോക്റോച്ച് ജനതാ പാര്‍ട്ടി (സിജെപി). ജന്തര്‍ മന്തറില്‍ ഒരു മാസത്തിലധികം സമരം ഇരുന്നിട്ടും ആരും അക്രമം നടത്തിയില്ലെന്ന് സിജെപി ചൂണ്ടിക്കാട്ടി. ഫ്രാന്‍സിലെ സാഹചര്യവും ഇന്ത്യയിലേതുമായി താരതമ്യം ചെയ്യാന്‍ കഴിയില്ല. സമരക്കാര്‍ക്കെതിരെ ബലപ്രയോഗം നടത്തിയത് പൊലീസാണെന്നും സിജെപി പറഞ്ഞു.
നിലവില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ രാജ്യതലസ്ഥാനത്തെ സമരത്തിന് രാഷ്ട്രീയ പാര്‍ട്ടികള്‍ ഇടവേള നല്‍കിയിരിക്കുകയാണ്. ദസറ ആഘോഷങ്ങള്‍ക്ക് ശേഷം സമരങ്ങള്‍ തുടരാനാണ് കോണ്‍ഗ്രസ് അടക്കമുള്ള കക്ഷികളുടെ തീരുമാനം. ഒക്ടോബര്‍ 25 മുതല്‍ രാംലീല മൈതാനത്ത് സമരം കടുപ്പിക്കാനാണ് കോണ്‍?ഗ്രസിന്റെ തീരുമാനം.