'ജന നായകന്‍' പ്രദര്‍ശനം ചില തിയറ്ററുകളില്‍ നിര്‍ത്തിവച്ചു ; എ സര്‍ട്ടിഫിക്കറ്റുള്ള ചിത്രം കാണാന്‍ കുട്ടികളെത്തിയതോടെ നടപടി

പൊലീസ് ഉദ്യോഗസ്ഥര്‍ തിയേറ്ററില്‍ പരിശോധന നടത്തിയതോടെയാണ് ഷോ നിര്‍ത്തിവെച്ചത്

 

ചെന്നൈയിലെ ആമ്പ മാളിലെ പിവിആര്‍ സിനിമാസില്‍ നടന്ന പ്രദര്‍ശനത്തിനിടെയാണ് സംഭവം

തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയിയുടെ പുതിയ ചിത്രം 'ജന നായകന്‍' പ്രദര്‍ശനം നിര്‍ത്തിവച്ചു. എ സര്‍ട്ടിഫിക്കറ്റ് ചിത്രം കുട്ടികള്‍ കണ്ടതിനെ തുടര്‍ന്നാണ് പ്രദര്‍ശനം നിര്‍ത്തിവച്ചത്. ചെന്നൈയിലെ ചില തിയേറ്ററുകളില്‍ പ്രദര്‍ശനം നിര്‍ത്തിവൈകുകയും ചിലര്‍ റദ്ദാക്കുകയും ചെയ്തു.
ചെന്നൈയിലെ ആമ്പ മാളിലെ പിവിആര്‍ സിനിമാസില്‍ നടന്ന പ്രദര്‍ശനത്തിനിടെയാണ് സംഭവം. 'എ' സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രങ്ങള്‍ പ്രായപൂര്‍ത്തിയായവര്‍ക്ക് മാത്രമാണ് തിയേറ്ററുകളില്‍ കാണാന്‍ അനുമതിയുള്ളത്. പൊലീസ് ഉദ്യോഗസ്ഥര്‍ തിയേറ്ററില്‍ പരിശോധന നടത്തിയതോടെയാണ് ഷോ നിര്‍ത്തിവെച്ചത്. നിരവധി കുടുംബങ്ങള്‍ കുട്ടികളുമായി എ സര്‍ട്ടിഫിക്കറ്റ് ചിത്രത്തിന്റെ പ്രദര്‍ശനത്തിന് എത്തിയതായി കണ്ടെത്തുകയായിരുന്നു.
ഒരു മണിക്കൂറോളം പ്രദര്‍ശനം തടസപ്പെട്ടെന്നും കുട്ടികളോടൊപ്പമെത്തിയവരോട് തിയേറ്റര്‍ വിടാന്‍ ആവശ്യപ്പെട്ട ശേഷമാണ് ഷോ പുനരാരംഭിച്ചത്. ചെന്നൈയിലെ മറ്റ് തിയേറ്ററുകളിലും സമാന സംഭവം റിപ്പോര്‍ട്ട് ചെയ്തു. 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ പ്രദര്‍ശന ഹാളിലുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ചില ഷോകള്‍ വൈകുകയും ചിലത് റദ്ദാക്കുകയും ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു.