'പഞ്ചാബ് സര്‍ക്കാര്‍ കള്ളക്കേസുകള്‍ എടുക്കുന്നതില്‍ ഇടപെടണം' ; രാഷ്ട്രപതിയെ കാണാന്‍ രാഘവ് ഛദ്ദയുടെ നേതൃത്വത്തില്‍ എംപിമാരുടെ നീക്കം
'പഞ്ചാബ് സര്‍ക്കാര്‍ കള്ളക്കേസുകള്‍ എടുക്കുന്നതില്‍ ഇടപെടണം' ; രാഷ്ട്രപതിയെ കാണാന്‍ രാഘവ് ഛദ്ദയുടെ നേതൃത്വത്തില്‍ എംപിമാരുടെ നീക്കം
രാഷ്ട്രീയ പകപോക്കലിനായി കള്ളക്കേസുകള്‍ എടുത്ത് തങ്ങളെ വേട്ടയാടുന്നുവെന്നുമാണ് ഇവരുടെ പ്രധാന പരാതി.
രാഘവ് ഛദ്ദയുടെ നേതൃത്വത്തിലുള്ള 3 എം പിമാരുടെ സംഘം വരുന്ന ചൊവ്വാഴ്ച രാവിലെയാണ് രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്.
ആം ആദ്മി പാര്‍ട്ടിയില്‍ (എ എ പി) നിന്ന് രാജിവെച്ച് ബി ജെ പിയില്‍ ചേര്‍ന്ന രാജ്യസഭാ എം പിമാര്‍ രാഷ്ട്രപതിയെ കാണാനൊരുങ്ങുന്നു. രാഘവ് ഛദ്ദയുടെ നേതൃത്വത്തിലുള്ള 3 എം പിമാരുടെ സംഘം വരുന്ന ചൊവ്വാഴ്ച രാവിലെയാണ് രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്.
പഞ്ചാബിലെ എ എ പി സര്‍ക്കാര്‍ ഭരണസംവിധാനങ്ങളെ ദുരുപയോഗം ചെയ്യുന്നുവെന്നും രാഷ്ട്രീയ പകപോക്കലിനായി കള്ളക്കേസുകള്‍ എടുത്ത് തങ്ങളെ വേട്ടയാടുന്നുവെന്നുമാണ് ഇവരുടെ പ്രധാന പരാതി. പാര്‍ട്ടി വിട്ടവര്‍ക്കെതിരെ പൊലീസ് സംവിധാനത്തെ ഉപയോഗിച്ച് സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തുകയാണെന്നും ഈ സാഹചര്യത്തില്‍ കേന്ദ്രത്തിന്റെ അടിയന്തര ഇടപെടല്‍ വേണമെന്നും ഇവര്‍ രാഷ്ട്രപതിയോട് ആവശ്യപ്പെടും. എ എ പി വിട്ട് ബി ജെ പിയിലേക്ക് ചേക്കേറിയ സന്ദീപ് പഥക്കിനെതിരെ ഇന്നലെ പഞ്ചാബില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് എം പിമാരുടെ പുതിയ നീക്കം.