എംപിമാര്‍ പാര്‍ട്ടി വിട്ട പശ്ചാത്തലത്തില്‍ രാഷ്ട്രപതിയെ കണ്ട് അയോഗ്യരാക്കാന്‍ നടപടിയുമായി പഞ്ചാബ് മുഖ്യമന്ത്രി

ആം ആദ്മി പാര്‍ട്ടിയില്‍ പ്രതിസന്ധി രൂക്ഷമാകുകയാണ്.

 

രാഘവ് ഛദ്ദ, സന്ദീപ് പഥക്, ഹര്‍ഭജന്‍ സിംഗ് ഉള്‍പ്പെടെയുള്ള ഏഴ് എംപിമാരാണ് കഴിഞ്ഞ ദിവസം എഎപി വിട്ട് ബിജെപിയില്‍ ചേര്‍ന്നത്.

എംപിമാര്‍ പാര്‍ട്ടി വിട്ട പശ്ചാത്തലത്തില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മ്മുവിനെ കാണാന്‍ അനുമതി തേടി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍. പഞ്ചാബിലെ എഎപി എംഎല്‍എമാര്‍ക്കൊപ്പം രാഷ്ട്രപതിയെ കാണാനാണ് നീക്കം. പാര്‍ട്ടി വിട്ട 7 എംപിമാരെ അയോഗ്യരാക്കണമെന്ന് മുഖ്യമന്ത്രി രാഷ്ട്രപതിയോട് അഭ്യര്‍ത്ഥിക്കും. രാഘവ് ഛദ്ദ, സന്ദീപ് പഥക്, ഹര്‍ഭജന്‍ സിംഗ് ഉള്‍പ്പെടെയുള്ള ഏഴ് എംപിമാരാണ് കഴിഞ്ഞ ദിവസം എഎപി വിട്ട് ബിജെപിയില്‍ ചേര്‍ന്നത്.

ആം ആദ്മി പാര്‍ട്ടിയില്‍ പ്രതിസന്ധി രൂക്ഷമാകുകയാണ്. പഞ്ചാബ് രാഷ്ട്രീയത്തില്‍ വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ സംഭവമായിരുന്നു എംപിമാരുടെ കൂട്ടത്തോടെയുള്ള കൂടുമാറ്റം. വെള്ളിയാഴ്ചയാണ് ഏഴ് ആം ആദ്മി രാജ്യസഭാ എംപിമാര്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേരുമെന്ന് പ്രഖ്യാപിച്ചത്. പഞ്ചാബില്‍ പ്രമുഖനായ മന്ത്രി ഉള്‍പ്പെടെ മൂന്ന് പേര്‍ ഉടന്‍ പാര്‍ട്ടി വിടുമെന്നാണ് സൂചന. എഎപി പഞ്ചാബ് കണ്‍വീനര്‍ പാര്‍ട്ടി വിടുമെന്നും അഭ്യൂഹമുണ്ട്. നിലവില്‍ എംഎല്‍എമാരെ അനുനയിപ്പിക്കാന്‍ തീവ്രശ്രമത്തിലാണ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍. പാര്‍ട്ടി വിട്ട എംപിമാര്‍ക്കെതിരെ വലിയ പ്രതിഷേധത്തിനാണ് നിലവില്‍ എഎപി തീരുമാനം.