ഫ്രാന്‍സ് സന്ദര്‍ശനം കഴിഞ്ഞ് ഡല്‍ഹി വിമാനത്താവളത്തില്‍ മടങ്ങിയെത്തിയ പഞ്ചാബ് മുഖ്യമന്ത്രിയെ മൂന്ന് മണിക്കൂറോളം തടഞ്ഞുവെക്കുകയും 50,000 രൂപ പിഴ ചുമത്തുകയും ചെയ്തു ; മനപൂര്‍വം അപമാനിക്കാനെന്ന് എഎപി

പ്രധാനമന്ത്രിയുടെ വിലക്കുകളെ അവഗണിച്ച് പഞ്ചാബ് ആന്‍ഡ് ഹരിയാന ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് മന്‍ പാരീസിലേക്ക് പോയതെന്ന് പന്നു പറഞ്ഞു.

 

ബാഗേജ് പരിശോധനയുടെ പേരില്‍ മുഖ്യമന്ത്രിയെ മൂന്ന് മണിക്കൂറോളം വിമാനത്താവളത്തില്‍ ഇരുത്തി.

ഫ്രാന്‍സ് സന്ദര്‍ശനം കഴിഞ്ഞ് ഡല്‍ഹി വിമാനത്താവളത്തില്‍ മടങ്ങിയെത്തിയ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെ മൂന്ന് മണിക്കൂറോളം തടഞ്ഞുവെക്കുകയും 50,000 രൂപ പിഴ ചുമത്തുകയും ചെയ്തതായി ആം ആദ്മി പാര്‍ട്ടി ആരോപിച്ചു. മുഖ്യമന്ത്രിയെ മനഃപൂര്‍വം അപമാനിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചുവെന്ന് എഎപി പഞ്ചാബ് മീഡിയ ഇന്‍-ചാര്‍ജ് ബാല്‍തേജ് പന്നു എക്‌സില്‍ പങ്കുവെച്ച വീഡിയോ സന്ദേശത്തില്‍ ആരോപിച്ചു.

പ്രധാനമന്ത്രിയുടെ വിലക്കുകളെ അവഗണിച്ച് പഞ്ചാബ് ആന്‍ഡ് ഹരിയാന ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് മന്‍ പാരീസിലേക്ക് പോയതെന്ന് പന്നു പറഞ്ഞു. ലോകത്തിലെ രണ്ടാമത്തെ വലിയ ഭക്ഷ്യമേളയില്‍ പഞ്ചാബിലെ പ്രശസ്തമായ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്നതിനായാണ് അദ്ദേഹം ഫ്രാന്‍സിലേക്ക് പോയത്. എന്നാല്‍ മുഖ്യമന്ത്രിക്ക് അര്‍ഹമായ പ്രോട്ടോക്കോള്‍ നല്‍കാന്‍ പാരീസിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ പോലും തയ്യാറായില്ലെന്നും അദ്ദേഹം ആരോപിച്ചു.

ബാഗേജ് പരിശോധനയുടെ പേരില്‍ മുഖ്യമന്ത്രിയെ മൂന്ന് മണിക്കൂറോളം വിമാനത്താവളത്തില്‍ ഇരുത്തി.തുടര്‍ന്ന് അദ്ദേഹം പുറത്തിറങ്ങാന്‍ നേരം ഉദ്യോഗസ്ഥര്‍ ഓടിയെത്തി 'മുകളില്‍ നിന്നുള്ള കടുത്ത സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ്' നടപടിയെന്ന് അറിയിക്കുകയും 50,000 രൂപ പിഴ ഈടാക്കുകയും ചെയ്യുകയായിരുന്നുവെന്ന് എഎപി ആരോപിക്കുന്നു.

എന്നാല്‍ ലഗേജില്‍ കൊണ്ടുവന്ന ചില വസ്തുക്കള്‍ കൃത്യമായി പ്രഖ്യാപിക്കാത്തതിനാലാണ് മുഖ്യമന്ത്രിക്ക് കസ്റ്റംസ് ഡ്യൂട്ടി ഇനത്തില്‍ 50,000 രൂപ പിഴ ചുമത്തിയതെന്ന് ഡല്‍ഹി വിമാനത്താവളത്തിലെ കസ്റ്റംസ് വകുപ്പ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്ന സ്റ്റാഫിന്റെ ബാഗേജുകളും പരിശോധിച്ചിരുന്നു. 
്. കേന്ദ്ര സര്‍ക്കാരിന്റെ ധാര്‍ഷ്ട്യമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് എഎപി നേതാവ് സൗരഭ് ഭരദ്വാജ് കുറ്റപ്പെടുത്തി. എന്നാല്‍ അനുവദനീയമായതിനേക്കാളും കൂടുതല്‍ ലഗേജോ പണമോ കൊണ്ടുവന്നതിനാണ് മന്നും ഭാര്യ ഗുര്‍പ്രീത് കൗറും ചോദ്യം ചെയ്യപ്പെട്ടതെന്ന് ശിരോമണി അകാലിദള്‍ ജനറല്‍ സെക്രട്ടറി വിക്രം സിംഗ് മജീതിയ ആരോപിച്ചു.