പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം പാലിച്ചു ; സുരക്ഷാ വാഹനങ്ങളുടെ എണ്ണം വെട്ടികുറച്ച് കോണ്‍ഗ്രസ് മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി
വര്‍ഷങ്ങളായി മുഖ്യമന്ത്രിമാരുടെ അടിയന്തര വൈദ്യസഹായത്തിനായി ഡോക്ടറും മറ്റ് അനുബന്ധ ജീവനക്കാരുമടങ്ങുന്ന ഒരു ആംബുലന്‍സ് വാഹനവ്യൂഹത്തിന്റെ ഭാഗമായി ഉണ്ടാവുക എന്നത് കടുത്ത സുരക്ഷാ പ്രോട്ടോക്കോളിന്റെ ഭാഗമായിരുന്നു.
തന്റെ ഔദ്യോഗിക വാഹനങ്ങളുടെ എണ്ണം പതിനൊന്നില്‍ നിന്ന് കേവലം മൂന്നായി ചുരുക്കിയാണ് രേവന്ത് റെഡ്ഡി രാജ്യത്തിന് തന്നെ പുതിയ സന്ദേശം നല്‍കിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദ്ദേശം അക്ഷരാര്‍ത്ഥത്തില്‍ പാലിച്ച് കോണ്‍ഗ്രസ് മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി. പശ്ചിമേഷ്യന്‍ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഇന്ധന സംരക്ഷണത്തിന് മുന്‍ഗണന നല്‍കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഉള്‍ക്കൊണ്ടാണ് തെലങ്കാന മുഖ്യമന്ത്രിയുടെ നാടകീയമായ സുരക്ഷാ മാറ്റം. സാധാരണയായി മുഖ്യമന്ത്രിമാരുടെ സുരക്ഷാ വാഹനവ്യൂഹത്തിന്റെ ഭാഗമായി എപ്പോഴും അനുഗമിക്കാറുള്ള ആംബുലന്‍സ് അടക്കമുള്ള വാഹനങ്ങള്‍ ഒഴിവാക്കിക്കൊണ്ട് തന്റെ ഔദ്യോഗിക വാഹനങ്ങളുടെ എണ്ണം പതിനൊന്നില്‍ നിന്ന് കേവലം മൂന്നായി ചുരുക്കിയാണ് രേവന്ത് റെഡ്ഡി രാജ്യത്തിന് തന്നെ പുതിയ സന്ദേശം നല്‍കിയത്.
വര്‍ഷങ്ങളായി മുഖ്യമന്ത്രിമാരുടെ അടിയന്തര വൈദ്യസഹായത്തിനായി ഡോക്ടറും മറ്റ് അനുബന്ധ ജീവനക്കാരുമടങ്ങുന്ന ഒരു ആംബുലന്‍സ് വാഹനവ്യൂഹത്തിന്റെ ഭാഗമായി ഉണ്ടാവുക എന്നത് കടുത്ത സുരക്ഷാ പ്രോട്ടോക്കോളിന്റെ ഭാഗമായിരുന്നു. എന്നാല്‍ ഇത്തവണ ചെലവുചുരുക്കലിന്റെയും ഇന്ധന സംരക്ഷണത്തിന്റെയും ഭാഗമായി ഈ ആംബുലന്‍സ് ഒഴിവാക്കിയത്. നിലവില്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തില്‍ മുന്നില്‍ പോകുന്ന ഒരു പൈലറ്റ് വാഹനവും മുഖ്യമന്ത്രിയുടെ കാറും അതിന് തൊട്ടുപിന്നാലെയുള്ള ഒരു സുരക്ഷാ വാഹനവും മാത്രമാണുള്ളത്.