ലഹരിമരുന്ന് കുത്തിവെച്ച് രോഗിയെ ബലാല്‍സംഗം ചെയ്തു ; ഡോക്ടര്‍ അറസ്റ്റില്‍

ബരുന്‍ഹട്ട് ഏരിയയിലെ ക്ലിനിക്കില്‍ നിന്നും നൂര്‍ ആലം സര്‍ദാര്‍ എന്ന ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു

 

ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലാണ് സംഭവം

ലഹരിമരുന്ന് കുത്തിവെച്ച് രോഗിയെ ബലാല്‍സംഗം ചെയ്ത കേസില്‍ ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലാണ് സംഭവം.

ബരുന്‍ഹട്ട് ഏരിയയിലെ ക്ലിനിക്കില്‍ നിന്നും നൂര്‍ ആലം സര്‍ദാര്‍ എന്ന ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. ബലാല്‍സംഗവും കൊലപാതകവും ഉള്‍പ്പെടുന്ന കേസുകളില്‍ വധശിക്ഷ നിര്‍ബന്ധമാക്കുന്ന പുതിയ ബില്‍ കഴിഞ്ഞ മാസം ബംഗാള്‍ സര്‍ക്കാര്‍ ഏകകണ്ഠമായി പാസാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ചികിത്സയ്ക്കായി എത്തിയ യുവതിയോട് ഒരു കുത്തിവെയ്പ്പ് എടുക്കണമെന്ന് പറഞ്ഞ ഡോക്ടര്‍ നൂര്‍ ആലം സര്‍ദാര്‍ കുത്തിവെയ്പ്പെടുക്കാന്‍ വിസമ്മതിച്ച യുവതിയെ നിര്‍ബന്ധിക്കുകയായിരുന്നു. പിന്നാലെ യുവതി ബോധ രഹിതയായി. ബോധം തിരിച്ചുകിട്ടിയപ്പോഴാണ് താന്‍ ബലാല്‍സംഗത്തിനിരയായെന്ന് മനസ്സിലായത്.

യുവതിയുടെ സ്വകാര്യ ചിത്രങ്ങളും ഡോക്ടര്‍ മൊബൈലില്‍ പകര്‍ത്തുകയും ബ്ലാക്ക് മെയില്‍ ചെയ്യുകയും ചെയ്തു. പ്രതി ആവശ്യപ്പെട്ട നാല് ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ സ്വകാര്യ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത് അപമാനിക്കുമെന്നും ഡോക്ടര്‍ ഭീഷണിപ്പെടുത്തതായി യുവതി ആരോപിച്ചു.