850 സീറ്റ് എന്ന സംഖ്യ ഇന്ത്യയിലെ ജനാധിപത്യത്തെ ഇല്ലാതെയാക്കും ; യുവാക്കള്‍ ഈ സംഖ്യ ഓര്‍ത്തിരിക്കണമെന്ന് രാഹുല്‍ഗാന്ധി
കറുത്ത ഷര്‍ട്ട് ധരിച്ചാണ് രാഹുല്‍ വാര്‍ത്താസമ്മേളനത്തിന് എത്തിയത്.
മണ്ഡല പുനര്‍നിര്‍ണയത്തിനെതിരെ അതിരൂക്ഷ ഭാഷയിലാണ് രാഹുല്‍ ഗാന്ധി പ്രതികരിച്ചത്.
850 സീറ്റ് എന്ന സംഖ്യ ഇന്ത്യയിലെ ജനാധിപത്യത്തെ ഇല്ലാതെയാക്കുമെന്നും യുവാക്കള്‍ ഈ സംഖ്യ ഓര്‍ത്തിരിക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. മണ്ഡല പുനര്‍നിര്‍ണയത്തിനെതിരെ അതിരൂക്ഷ ഭാഷയിലാണ് രാഹുല്‍ ഗാന്ധി പ്രതികരിച്ചത്. കറുത്ത ഷര്‍ട്ട് ധരിച്ചാണ് രാഹുല്‍ വാര്‍ത്താസമ്മേളനത്തിന് എത്തിയത്.
തങ്ങള്‍ വേണ്ട രീതിയില്‍ മണ്ഡലം മാറ്റുന്നു. ആരാണ് പുനര്‍നിര്‍ണ്ണയം നടത്തുന്നത്. ഗ്യാനേഷ് കുമാറും മോദിയും ഷായും തെരത്തെടുക്കുന്ന മുന്‍ സുപ്രീംകോടതി ജഡ്ജി, ഒപ്പം സംസ്ഥാന തെര. കമ്മീഷന് പ്രതിനിധി. ഇവരെല്ലാം സര്‍ക്കാര്‍ തീരുമാനിക്കുന്നത് പോലെ പ്രവര്‍ത്തിക്കുന്നവരാണ്. പിന്നോക്ക സംവരണ സീറ്റുകള്‍ അടക്കം നാല്പത് വര്‍ഷത്തേക്ക് ഫ്രീസ് ചെയ്യാനാണ് നീക്കം. ഗ്യാനേഷ് കുമാര്‍ പേരുകേട്ട കുറ്റവാളിയാണ്. അടുത്ത 40 വര്‍ഷത്തേക്ക് സാമൂഹിക നീതി എന്നത് മറക്കേണ്ടി വരും. ജനാധിപത്യത്തിന്റെ അടിത്തറ തന്നെ തകര്‍ക്കുന്ന നടപടിയാണ്. ഇന്ത്യയെ ഏകാധിപത്യ രാജ്യമാക്കാനുള്ള നീക്കമാണിത്. 2024 ല്‍ നടത്തിയ വ്യാജ വോട്ട് വിജയമാണ്. എന്‍ ഡി എ കക്ഷികളോടും പറയുകയാണ് ഇത് രാജ്യത്തിന്റെ ജനാധിപത്യത്തെ ഇല്ലാതാക്കാനാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.