അടുത്ത സമര പ്രഖ്യാപനം ഉടനെന്ന സൂചന നല്‍കി സി ജെ പി
വരും ദിവസങ്ങളില്‍ പ്രതിഷേധങ്ങളില്‍ പങ്കെടുത്താല്‍ നടപടി ഉണ്ടാകുമെന്ന മുന്നറിയിപ്പോടെയാണ് ധ്രുവിനെ ദില്ലി പോലീസ് വിട്ടയച്ചത്.
ദീപ്‌കെ ഉള്‍പ്പെടെയുള്ളവരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിരുന്നു.
അടുത്ത സമര പ്രഖ്യാപനം ഉടനെന്ന സൂചന നല്‍കി സി ജെ പിയുടെ കുറിപ്പ്. ദില്ലിയിലുള്ള പാറ്റകള്‍ തുടരണമെന്നും വിളി ഉടന്‍വരുമെന്നുമാണ് പോസ്റ്റ് വിശദമാക്കുന്നത്. ദില്ലിയിലേക്ക് ട്രെയിന്‍ സര്‍വീസ് വീണ്ടും തുടങ്ങിയെന്നും സി ജെ പി വിശദമാക്കുന്നുണ്ട്. പ്രതിഷേധത്തിനായി ദില്ലിയിലെത്തിയതിന് പിന്നാലെ കസ്റ്റഡിയില്‍ എടുത്ത സിജെപി നേതാക്കളായ അഭിജീത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് രംഗ എന്നിവരെ ഇന്ന് രാവിലെ 10 മണിയോടെ വിട്ടയച്ചിരുന്നു. ഇവരെ കോടതിയില്‍ ഹാജരാക്കിയ ശേഷമാണ് വിട്ടയച്ചത്. ദീപ്‌കെ ഉള്‍പ്പെടെയുള്ളവരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിരുന്നു. ഗുരുഗ്രാമില്‍നിന്ന് കസ്റ്റഡിയിലെടുത്ത ധ്രുവ് റാഠിയെയും പോലീസ് വിട്ടയച്ചു.
വരും ദിവസങ്ങളില്‍ പ്രതിഷേധങ്ങളില്‍ പങ്കെടുത്താല്‍ നടപടി ഉണ്ടാകുമെന്ന മുന്നറിയിപ്പോടെയാണ് ധ്രുവിനെ ദില്ലി പോലീസ് വിട്ടയച്ചത്. ഇന്നലെ രാവിലെ 10.30 ഓടെ കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളെ 24 മണിക്കൂറിന് ശേഷം കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് പോലീസ് വിട്ടയച്ചത്. 50,000 രൂപ കെട്ടിവെക്കണമെന്നും, അടുത്ത ഒരു വര്‍ഷത്തേക്ക് നല്ല നടപ്പും സമാധാനം പാലിക്കണമെന്നുമുള്ള കര്‍ശന വ്യവസ്ഥയിലാണ് സിജെപി നേതാക്കളായ അഭിജീത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് രംഗ എന്നിവര്‍ക്ക് കോടതി ജാമ്യം അനുവദിച്ചത്.
നേതാക്കളെ വിട്ടയച്ചതിന് പിന്നാലെ പോലീസിന് തങ്ങളെ വിട്ടയക്കേണ്ടി വന്നതാണെന്നും 'കോക്രോച്ചുകള്‍ ഒരിക്കലും മരിക്കില്ലെ'ന്നും സിജെപി തങ്ങളുടെ സോഷ്യല്‍ മീഡിയ ഹാന്റിലുകളില്‍ കുറിച്ചു.