രാജ്യവും സൈന്യവും പ്രധാനമന്ത്രി മോദിയുടെ കാല്‍ക്കല്‍ വീണ് വണങ്ങുന്നു ; വിവാദ പ്രസ്താവനയുമായി മധ്യപ്രദേശ് ഉപമുഖ്യമന്ത്രി

പ്രധാനമന്ത്രി നല്‍കിയ തിരിച്ചടിക്ക് എത്ര പ്രശംസിച്ചാലും മതിയാകില്ലായെന്നും രാജ്യവും സൈന്യവും പ്രധാനമന്ത്രിയുടെ കാല്‍കല്‍ വണങ്ങുന്നുവെന്നുമായിരുന്നു ജഗദീഷ് ദേവ്ദിന്റെ വിവാദ പരാമര്‍ശത്തിന്റെ പൂര്‍ണരൂപം.

 

രാജ്യവും സൈന്യവും പ്രധാനമന്ത്രി മോദിയുടെ കാല്‍ക്കല്‍ വീണ് വണങ്ങുന്നുവെന്നാണ് മധ്യപ്രദേശ് ഉപമുഖ്യമന്ത്രി ജഗദീഷ് ദേവ്ദിന്റെ വിവാദ പരാമര്‍ശം.

ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ വീണ്ടും വിവാദ പരാമര്‍ശവുമായി മധ്യപ്രദേശ് ബിജെപി നേതാവ്. രാജ്യവും സൈന്യവും പ്രധാനമന്ത്രി മോദിയുടെ കാല്‍ക്കല്‍ വീണ് വണങ്ങുന്നുവെന്നാണ് മധ്യപ്രദേശ് ഉപമുഖ്യമന്ത്രി ജഗദീഷ് ദേവ്ദിന്റെ വിവാദ പരാമര്‍ശം.

പ്രധാനമന്ത്രി നല്‍കിയ തിരിച്ചടിക്ക് എത്ര പ്രശംസിച്ചാലും മതിയാകില്ലായെന്നും രാജ്യവും സൈന്യവും പ്രധാനമന്ത്രിയുടെ കാല്‍കല്‍ വണങ്ങുന്നുവെന്നുമായിരുന്നു ജഗദീഷ് ദേവ്ദിന്റെ വിവാദ പരാമര്‍ശത്തിന്റെ പൂര്‍ണരൂപം. അതേ സമയം, ദേവ്ദിന്റെ പ്രസ്താവന ലജ്ജാകരമാണെന്ന് ചൂണ്ടികാട്ടി കോണ്‍ഗ്രസ് രംഗത്തെത്തി. സൈന്യത്തെ അപമാനിക്കുന്നത് ബിജെപി തുടരുകയാണെന്നും ബിജെപിയുടെയും പ്രധാനമന്ത്രിയുടെയും മൗനം അതിന്റെ പിന്തുണ വ്യക്തമാക്കുകയാണെന്നും കോണ്‍ഗ്രസ് വിമര്‍ശനം ഉയര്‍ത്തി.