രാജ്യത്ത് ഇന്ധന വിലയില്‍ ക്രമേണയുള്ള വര്‍ധനവ് തുടരുമെന്ന സൂചന നല്‍കി പെട്രോളിയം മന്ത്രാലയം

കൃത്യമായ ഇടവേളകളില്‍ നേരിയ തോതില്‍ നിരക്ക് വര്‍ധിപ്പിക്കാനാണ് എണ്ണ കമ്പനികള്‍ ലക്ഷ്യമിടുന്നത്.

 

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ അസംസ്‌കൃത എണ്ണയുടെ വില കുതിക്കുന്നതാണ് ഇന്ത്യയെയും ബാധിക്കുന്നത്

രാജ്യത്ത് ഇന്ധന വിലയില്‍ ക്രമേണയുള്ള വര്‍ധനവ് തുടരുമെന്ന സൂചന നല്‍കി പെട്രോളിയം മന്ത്രാലയ വൃത്തങ്ങള്‍. അഞ്ചുദിവസത്തിനിടയില്‍ നാലുരൂപയോളം വര്‍ധനവാണ് പെട്രോളിനും ഡീസലിനും ഉണ്ടായത്. എട്ട് രൂപ വരെ ക്രമേണയുള്ള വര്‍ധനവ് തുടരുമെന്നാണ് സൂചനകള്‍. കൃത്യമായ ഇടവേളകളില്‍ നേരിയ തോതില്‍ നിരക്ക് വര്‍ധിപ്പിക്കാനാണ് എണ്ണ കമ്പനികള്‍ ലക്ഷ്യമിടുന്നത്.

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ അസംസ്‌കൃത എണ്ണയുടെ വില കുതിക്കുന്നതാണ് ഇന്ത്യയെയും ബാധിക്കുന്നത്. വിലയില്‍ സ്ഥിരത കൈവരിക്കാന്‍ മറ്റ് ഇളവുകള്‍ പ്രഖ്യാപിക്കുന്നത് നിലവില്‍ കേന്ദ്രത്തിന്റെ പരിഗണനയില്‍ ഇല്ല. അതേസമയം, ഗാര്‍ഹിക ഉപയോഗത്തിനുള്ള എല്‍പിജി സിലിണ്ടര്‍ വിലയും ഉടന്‍ വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.