എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥി ശ്യാമള്‍ മണ്ഡല്‍ വധക്കേസില്‍ മുഖ്യപ്രതി പിടിയില്‍

അവസാന വര്‍ഷ എഞ്ചിനിയറിംഗ് വിദ്യാര്‍ഥിയായിരുന്ന ശ്യാം മണ്ഡലിനെ 2005 ഒക്ടോബര്‍ 13നാണ് തട്ടിക്കൊണ്ടുപോയത്.

 

20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തി ചാക്കില്‍ കെട്ടി ഉപേക്ഷിച്ച കേസിലെ പ്രതിയെ പിടികൂടുന്നത്

എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥി ശ്യാമള്‍ മണ്ഡല്‍ വധക്കേസില്‍ മുഖ്യപ്രതി പിടിയില്‍. ദുര്‍ഗ ബഹദൂര്‍ ബഡ് ചേദ്രിയെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. 20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തി ചാക്കില്‍ കെട്ടി ഉപേക്ഷിച്ച കേസിലെ പ്രതിയെ പിടികൂടുന്നത്. കേസിലെ രണ്ടാം പ്രതി മുഹമ്മദ് അലിയെ സിബിഐ കോടതി ശിക്ഷിച്ചിരുന്നു. നാഗ്പൂരില്‍ നിന്നാണ് ദുര്‍ഗ ബഹദൂര്‍ ബഡ് ചേദ്രിയെ പിടികൂടിയതെന്നാണ് വിവരം. കുടുംബസുഹൃത്തായ മുഹമ്മദ് അലി, 20 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് ശ്യാമളിനെ കൊലപ്പെടുത്തിയെന്നതാണ് കേസ്. കൃത്യം നടത്താന്‍ മുഹമ്മദ് അലിക്ക് സഹായം ചെയ്തത് ദുര്‍ഗ ബഹദൂര്‍ ബഡ് ചേദ്രിയെന്നാണ് സിബിഐ കണ്ടെത്തല്‍. ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ച കേസില്‍ മുഹമ്മദ് അലിക്ക് അടുത്തിടെ ജാമ്യം കിട്ടിയത് വലിയ വിവാദമായിരുന്നു.

ശിക്ഷാ വിധി റദ്ദാക്കണമെന്ന മുഹമ്മദ് അലിയുടെ ഹര്‍ജിയിലാണ് ഹൈക്കോടതി ജാമ്യം നല്‍കിയത്. ഹര്‍ജി തീര്‍പ്പാക്കുന്നത് വരെ ജാമ്യം നല്‍കാതെയിരിക്കാന്‍ മതിയായ തെളിവുകള്‍ ഇല്ലെന്ന് നീരീക്ഷിച്ചായിരുന്നു ഹൈക്കോടതി നടപടി. ഇതിനെതിരെയാണ് ശ്യാം മണ്ഡലിന്റെ പിതാവ് ബസുദേവ് മണ്ഡല്‍ സുപ്രീം കോടതിയെ സമീപിച്ചത്. കൊലപാതകം നടന്ന് 16 വര്‍ഷത്തിനുശേഷമാണ്  സിബിഐ കോടതി വിധി പറഞ്ഞത്. അവസാന വര്‍ഷ എഞ്ചിനിയറിംഗ് വിദ്യാര്‍ഥിയായിരുന്ന ശ്യാം മണ്ഡലിനെ 2005 ഒക്ടോബര്‍ 13നാണ് തട്ടിക്കൊണ്ടുപോയത്.