കാത്തിരുന്ന സ്വര്‍ണം..! വനിതകളുടെ ട്രാപ് ഷൂട്ടിങ് വ്യക്തിഗത ഇനത്തില്‍ ഇന്ത്യയ്ക്ക് സുവര്‍ണ നേട്ടം സമ്മാനിച്ച് നീരു ദണ്ഡ
ഏഷ്യൻ ഗെയിംസിൽ ഇന്ത്യ കാത്തിരുന്ന വ്യക്തിഗത സ്വര്‍ണം ഒടുവില്‍ കിട്ടി. വനിതകളുടെ ട്രാപ് ഷൂട്ടിങ് വ്യക്തിഗത ഇനത്തില്‍ നീരു ദണ്ഡയാണ് ഇന്ത്യക്ക് സുവര്‍ണ നേട്ടം സമ്മാനിച്ചത്. ഏഷ്യന്‍ റെക്കോര്‍ഡോടെയാണ് നീരുവിന്റെ കിടിലന്‍ പ്രകടനം.
നഗോയ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യ കാത്തിരുന്ന വ്യക്തിഗത സ്വര്‍ണം ഒടുവില്‍ കിട്ടി. വനിതകളുടെ ട്രാപ് ഷൂട്ടിങ് വ്യക്തിഗത ഇനത്തില്‍ നീരു ദണ്ഡയാണ് ഇന്ത്യക്ക് സുവര്‍ണ നേട്ടം സമ്മാനിച്ചത്. ഏഷ്യന്‍ റെക്കോര്‍ഡോടെയാണ് നീരുവിന്റെ കിടിലന്‍ പ്രകടനം. താരത്തിന്റെ രണ്ടാം മെഡല്‍ കൂടിയാണിത്. നേരത്തെ ഇതേ ഇനത്തില്‍ ടീം വിഭാഗത്തില്‍ ഇന്ത്യ വെള്ളി നേടിയപ്പോള്‍ അതില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് സമ്മാനിച്ച് ഇന്ത്യക്ക് വെള്ളി ഉറപ്പിച്ചതും നീരുവായിരുന്നു.
ടീം ഇനത്തില്‍ പ്രകടിപ്പിച്ച മികവ് വ്യക്തിഗത പോരിലും താരം പുറത്തെടുത്തു. മത്സരത്തില്‍ 30 ഷോട്ടില്‍ 28ഉം പോയിന്റിലേക്ക് ബുള്ളറ്റ് പായിച്ചാണ് നീരുവിന്റെ ഗോള്‍ഡന്‍ മുന്നേറ്റം. താരം ഉജ്ജ്വല പ്രകടനമാണ് പുറത്തെടുത്തത്. ചൈനയുടെ സന്‍ യോങിനാണ് വെള്ളി. കുവൈറ്റിന്റെ ഹജര്‍ അബ്ദുല്‍മാലിക്കിനാണ് വെങ്കലം. ചൈനീസ് താരം 26 പോയിന്റുകളാണ് നേടിയത്. ഹജര്‍ 21 പോയിന്റുകളും. ഗെയിംസില്‍ ഇന്ത്യയുടെ അഞ്ചാം സ്വര്‍ണമാണിത്. നിലവില്‍ ഇന്ത്യ 47 മെഡലുകളുമായി 11ാം സ്ഥാനത്ത്. 5 സ്വര്‍ണം, 21 വീതം വെള്ളി, വെങ്കലം മെഡലുകള്‍ ഇന്ത്യ സ്വന്തമാക്കി.